എന്റെ നീതി പരീക്ഷണം

  പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല. കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്. ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത […]

ചെങ്കോട്ടയിൽനിന്ന്  പ്രചാരണത്തുടക്കം

കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരമാണ് തിരഞ്ഞെടുത്തത് എന്നതാണ്. എന്തിനധികം, അടുത്ത വർഷം താൻ മടങ്ങിവരുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.  ഇത് വ്യക്തമാക്കുന്നതിന്, “അടുത്ത ഓഗസ്റ്റ് 15ന്, രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങളുടെ തീരുമാനങ്ങൾ നിറവേറ്റുന്നതിലെ പുരോഗതിയെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ചെങ്കോട്ടയിൽനിന്ന് നിങ്ങളോടു സംസാരിക്കും” എന്ന് അദ്ദേഹം ഉറപ്പിച്ചു […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി.മൊയ്തീൻ്റെ വീട്ടിൽ ഇ. ഡി തിരച്ചിൽ

തൃശ്ശൂർ: സി. പി. എം നേതാക്കൾ ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഉദ്യോഗസ്ഥന്മാർ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് […]

സി പി എം ഓഫീസ് നിർമ്മാണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ സിപിഎം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്‍ഒസിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനിനെതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് തീരുമാനം. […]

‘കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണൽ കമ്പനിയ്ക്ക് പുറമെ ഒട്ടേറെ കമ്പനികളിൽ നിന്ന് പണം പററിയിട്ടുണ്ടെന്നും അതിൻ്റെ കണക്ക് പുറത്ത് വിടാൻ സി പി എം തയാറുണ്ടോയെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ചോദിച്ചു. വീണയുടെ എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് തടസ്സം. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര […]

ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയും സ്‌പീക്കറും

കൊച്ചി : “ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയായാലും സ്പീക്കർ ആയാലും ആ സ്ഥാനത്ത് ഇരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ അവരെ അനുവദിക്കണമെന്നും ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിച്ച നടൻ ജയസൂര്യ അഭിപ്രായപ്പെട്ടു.  എറണാകുളത്ത് ഗണേശോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ . ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ട് .  ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും എന്നാൽ […]

ഡോക്ടർമാരും നഴ്സുമാരും അറസ്ററിലാവും

  കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാജോർജ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. ആരെയും സംരക്ഷിക്കില്ല. കേസ് അട്ടിമറിക്കപ്പെടില്ല. പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിന […]

സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിൻ്റെ മനസ്സ്; സതീശൻ

കോട്ടയം: ഇടതുപക്ഷ ബുദ്ധിജീവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ്സ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രംഗം കൊഴുപ്പിക്കുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]

തെററു പററിയാൽ  മാപ്പ് പറയാമെന്ന് കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജി എസ് ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന സി പി എം നേതാവ് എ.കെ.ബാലന്‍റെ വെല്ലുവിളി മാത്യു തള്ളി. ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. […]

പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമിയിൽ

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരം പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമി ഫൈനലിൽ എത്തി. മകന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട് കരയുന്ന അമ്മയുടെ ചിത്രം വൈറലായിരുന്നു.16 വയസ്സുള്ള പ്രാഗ്നാനന്ദ ചെന്നൈ സ്വദേശിയാണ്. വനിതാ ഗ്രാൻഡ് മാസ്റ്റർ വൈശാലി രമേഷ് ബാബു മൂത്തസഹോദരിയാണ്. നെറ്റിയിൽ ഭസ്മക്കുറിതൊട്ട് കളിക്കാനിറങ്ങുന്ന പ്രാഗ്നാനന്ദ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ലോക ചാമ്പ്യന്റെ കെട്ടും മട്ടുമില്ലാത്ത പ്രാഗ്നാനന്ദ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതം കണ്ട മികച്ച കളിക്കാരനാണ്. ലോക ചെസ് ചാമ്പ്യനും ലോക ഒന്നാം […]