Featured
September 17, 2023

കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയതല്ല; മരണാനന്തര ചടങ്ങ് നടത്തേണ്ട

കൊച്ചി: ‘ഞങ്ങളെ സഹായിക്കാൻ ആരുമില്ല. കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയതല്ല. ആരുടെയും ആട്ടും തുപ്പും കേട്ട് അവർ ഇനി ജീവിക്കണ്ട. പലരോടും സഹായം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങ് നടത്തേണ്ട. അതിനുവേണ്ടി ആരുടെ കൈയിൽ നിന്നും പണം വാങ്ങരുത്.’ കടമക്കുടിയിൽ ജീവനൊടുക്കിയ കുടുംബത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമാണെന്നും ജീവിതം മടുത്തെന്നുമൊക്കെയാണ് കുറിപ്പിലുള്ളത്. കൂടാതെ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും പറയുന്നുണ്ട്. കുടുംബത്തിന് ബാങ്കുകളിലും മറ്റും സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. […]

Featured
September 17, 2023

ഓൺലൈൻ ആപ്പിൽ നിന്നും കടം ;യുവാവ് ആത്മഹത്യ ചെയ്തു

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന അജയ് ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ കുടുംബത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും […]

Featured
September 16, 2023

പ്രളയം: ലിബിയയിലെ മരണം 11,000 കവിഞ്ഞു

ട്രിപ്പോളി: ലിബിയയിലെ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അധികൃതർ ഊർജിതമാക്കി. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളിയാഴ്ച ഡെർന നഗരം അടച്ചു. നഗരത്തിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. രക്ഷാപ്രവർത്തകർമാത്രമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. ചെളിയിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് തീവ്രശ്രമം. 10,100 പേരെയാണ് കണ്ടെത്താനുള്ളത്. 11,300 പേരാണ് ഇതുവരെ മരിച്ചത്. ഡെർനയുടെ സമീപനഗരങ്ങളിലെത്തിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതെന്ന് കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി അറിയിച്ചു. കനത്തമഴയെത്തുടർന്ന് രണ്ടു ഡാമുകൾ തകർന്നാണ് കഴിഞ്ഞ ശനിയാഴ്ച ഡെർനയിൽ പ്രളയമുണ്ടായത്. നഗരത്തിലെ പ്രധാനപാലങ്ങളും തകർന്നു. ലിബിയയിലെ ആഭ്യന്തരസംഘർഷവും രക്ഷാപ്രവർത്തനത്തിന്റെ വേഗം […]

Featured
September 16, 2023

അലന്‍സിയറുടെ പ്രസ്താവന തീര്‍ത്തും അപലപനീയമെന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു […]

Featured
September 16, 2023

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടന്‍ ഭീമൻ രഘു. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമൻ രഘു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നമ്മുടെ ഒരു സംസ്‌കാരമുണ്ട്. ഞാൻ ഇരുന്നതിന്റെ നേരെ എതിരായിട്ടാണ് മൈക്ക് വച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് നേരെ നോക്കിയപ്പോൾ എന്നെ കണ്ട് ചിരിച്ചു. ചിരിച്ചപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതായി എനിക്ക് മനസ്സിലായി. ഈ സാഹചര്യത്തിൽ ഞാൻ അറിയാതെ ഇരുന്നിടത്ത് […]

Featured, Special Story
September 15, 2023

അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും; സരിതയുടെ പ്രതി നായിക

തിരുവനന്തപുരം : സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘റെസ്‌പോണ്‍സ്’ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രം​ഗത്ത് വരുന്നത്. ഞാന്‍ പറഞ്ഞത് എന്ന […]

Featured
September 15, 2023

റിമാന്റ് റിപ്പോർട്ട് സഭയിൽ; കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം […]

Featured
September 15, 2023

സമ്പർക്കപ്പട്ടികയിൽ 702 പേർ , രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുമായി 50 പേരാണ് സമ്പർക്കത്തിലുള്ളത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ ഏഴ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട് ജില്ലയിൽ സജ്ജമാക്കും. ഇതോടെ […]

Featured, Main Story
September 15, 2023

മലയാള സിനിമയിലെ ഏക പീഡകൻ എന്ന് വിശേഷിപ്പിക്കേണ്ട

കൊച്ചി : മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്.തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ . സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് വ്യക്തമാക്കി. “പെൺ പ്രതിമ നൽകി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു […]

Featured
September 13, 2023

ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം. 1946 ഡിസംബർ ഒൻപതിന് കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ […]