നടി ശില്പ ഷെട്ടിയുടെയും ഭർത്താവിൻ്റെയും സ്വത്ത് കണ്ടുകെട്ടി

മുംബൈ: വ്യവസായിയും ബോളിവുഡ് നടി  ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ  എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്. മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദ്ര ഭരദ്വാജ് എന്നിവർ ഒളിവിലാണെന്ന് ഇ.ഡി പറഞ്ഞു. നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയിൽ കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പുണെയിലെ ബംഗ്ലാവ്, […]

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി : മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി.സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു അദ്ദേഹം പരാതിയിൽ പറയുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്.തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന […]

ആടുജീവിതം ചോർന്നു: ഇന്റർനെറ്റിൽ

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന മലയാള ചിത്രത്തിൻ്റെ വ്യാജപതിപ്പ് കാനഡയിൽ ഇന്റർനെറ്റിൽ പുറത്തിറങ്ങി. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്.ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നത്. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. അമല പോള്‍ നായികയായി എത്തിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്,കെ ആര്‍ ഗോകുല്‍,അറബ് അഭിനേതാക്കളായ താലിബ് […]

ഹരിഹരൻ്റെ പുതിയ ചിത്രം അണിയറയിൽ

കൊച്ചി:സിനിമ സംവിധായകൻ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു. 25-35 വയസ്സിനിടയിൽ പ്രായമുള്ള നടന്മാരെയും , 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടുകയാണ് ഹരിഹരനും സംഘവും. മാളികപ്പുറം,2018 എന്നീ ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി.മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇരുവരും ചേരുമ്പോൾ പ്രതീക്ഷകൾ ഉണ്ടാവുന്നത് സ്വാഭാവികം. മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം […]

അശ്ലീലവും അസഭ്യവും: 18 ഒ.ടി.ടി പ്ലാററ്ഫോമുകൾ പൂട്ടി

ന്യൂഡല്‍ഹി: സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ച 18 ഒ.ടി.ടി പ്ലാററ്ഫോമുകൾക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡാ, ട്രൈ ഫ്ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് ശിക്ഷ നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും നിരോധം […]

ഓപ്പൻഹൈമർ ഏഴ് പുരസ്കാരം കരസ്ഥമാക്കി

ഹോളിവുഡ്: ഓസ്കർ വാരിക്കൂട്ടി ഓപ്പൻഹൈമർ.കിലിയൻ മർഫി മികച്ച നടൻ. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ.13 നോമിനേഷനുകളുമായെത്തിയ ഓപ്പൻഹൈമർ ഏഴ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി. ഈ വർഷത്തെ മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഓസ്‌കറും ചിത്രം നേടി. ലുഡ്‌വിഗ് ഗൊറാൻസൺ ആണ് ഒറിജിനൽ സ്‌കോറിനുള്ള അംഗീകാരത്തിന് അർഹനായത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ഓപ്പൺഹൈമറിന് ലഭിച്ചു. മികച്ച ഫിലിം എഡിറ്റിംഗ് പുരസ്കാരവും ചിത്രത്തെ തേടിയെത്തി. കൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള […]

നടൻ ദിലീപിന് ആശ്വാസം; ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല

കൊച്ചി:സിനിമ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന് സർക്കാരിന്റെ അപ്പീൽ ഹർജി കോടതി തീർപ്പാക്കി.ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് സോഫി […]

ലെന വിവാഹിതയായി; വരൻ ബഹിരാകാശ സംഘത്തിലെ പ്രശാന്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും സിനിമാ നടി ലെനയും വിവാഹിതരായി. ലെന തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഐ എസ് ആർ ഒ ചെയർമാർ ഡോ. സോമനാഥിനോപ്പം പ്രശാന്തും ലെനയും——————————————————————————————————————————————— ഈ വർഷം ജനുവരി 17-ന് വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു.പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ […]

ഉണ്ണി മുകുന്ദൻ- അനുശ്രീ വിവാഹമോ ?

കൊച്ചി : മലയാള സിനിമ രംഗത്തെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും നടി അനുശ്രീയും തമ്മിൽ വിവാഹമോ ? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് താൽക്കാലിക വിരാമമിടുകയാണ് ഉണ്ണി മുകുന്ദൻ.ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വന്ന ഉണ്ണിയെയും അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയാണിത്. ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം ഒരു ഗ്രൂപ്പിൽ പോസ്ററ് വന്നു.’മലയാളികൾ കാത്തിരിക്കുന്ന […]

സമീർ വാങ്കഡെ കള്ളപ്പണക്കേസിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച നർകോടിക് കൺ ട്രൊൾ ബ്യൂറൊ (എൻസിബി )മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്ശ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി ) എഫ്ഐആർ റജിസ്റ്റർ ചെയ്തു. അദ്ദേഹത്തിനു വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി […]