എന്തു പറ്റി കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്ക്?

എസ്. ശ്രീകണ്ഠൻ
മ്മ്യൂണിസ്റ്റ് ക്യൂബയിൽ എന്താണ് സംഭവിക്കുന്നത്?. “The Caribbean island is going through its harshest economic crisis in three decades”. ബ്ളുംബർഗിൻ്റെ വിഖ്യാത പംക്തീകാരൻ ജുവാൻ പാബ്ളോ സ്പിനെറ്റോ അൽപ്പം മുമ്പ് എഴുതിക്കണ്ടത്.
The world should prepare for an eventual and sorely needed regime change. ലാറ്റിൻ അമേരിക്കൻ സമ്പത്തിൻ്റെ രാഷ്ട്രീയത്തിൻ്റ കച്ചവടത്തിൻ്റെ പൊരുളറിയാവുന്ന വിദ്വാൻറ വിലയിരുത്തൽ . ഭക്ഷണമില്ല; വൈദ്യുതിയില്ല. ജനത്തിന് വല്ലാത്ത നരകയാതന . അമേരിക്കൻ ഉപരോധത്തെ പഴിച്ചും ശപിച്ചും ഭരണക്കാർ .
May be an image of 5 people, street and text
മുതലാളിത്ത പറുദീസയ്ക്ക് സ്ഥിതി സമത്വ ദ്വീപിനെ താങ്ങാൻ എന്തു പ്രതിബദ്ധത . ഒരു പക്ഷെ, അവർ മൊത്തത്തിൽ അങ്ങ് വിലക്കെടുക്കാം . വടക്കേ അമേരിക്കൻ വൻകരയുടെ തെക്കേ അറ്റത്തു നിന്ന് കഷ്ടി 100 മൈൽ. എത്താം തെക്കു കിഴക്കായി കിടക്കുന്ന ഈ ദ്വീപിൽ. ഫ്ളോറിഡയ്ക്ക് തൊട്ടു താഴെ.
ചുമ്മാതാണോ അമേരിക്ക നോട്ടമിടുന്നത് . തന്ത്രപ്രധാനം.ലോക ഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഒന്നെന്ന വീമ്പ് . ലോകത്ത് കമ്മ്യൂണിസ്റ്റുകൾ എന്നും എക്കാലത്തും ഊറ്റം കൊള്ളുന്ന സാമൂഹ്യ സുരക്ഷാ മാതൃക . നമ്മുടെ ബേബി സഖാവ് ഒക്കെ പറയുന്ന കേട്ടാൽ കോൾമയിർ കൊള്ളും.എന്തു പറ്റി ആ ക്യൂബയ്ക്ക്?.
സോവിയേറ്റ് യൂണിയൻ്റെ പതനം മുതൽ അമേരിക്കൻ ഉപരോധം, കൊവിഡിൽ തകർന്ന ടൂറിസം വരെ. നിരത്താൻ കാരണങ്ങൾ ഏറെയുണ്ടാവണം. കമ്മ്യൂണിസ്റ്റ് ചിന്താധാരയിൽ അഭിരമിക്കുന്ന സഖാക്കൾ ക്യൂബൻ പ്രതിസന്ധി മനസ്സിരുത്തി പഠിക്കണം. അല്ലെങ്കിൽ അധോഗതി.

———————————————————————-

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക