Featured
September 19, 2023

നേതാക്കൾക്കു ലക്ഷങ്ങൾ ; നിക്ഷേപകർ നട്ടം തിരിയുന്നു

തൃശൂർ: നേതാക്കൾ ലക്ഷങ്ങൾ കൊണ്ട് കളിച്ചു. പാവപ്പെട്ട ചെറുതും വലുതുമായ നിക്ഷേപകർ നട്ടം തിരിയുന്നു .  ബാങ്കിൽ പണമില്ലെന്നാണ് മറുപടി. ലോൺ കളക്ഷൻ കുറവാണെന്നും പറയുന്നു. ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകൾക്കുമുള്ള സഹായവും നൽകുന്നില്ല. രണ്ട് മാസം മുൻപ് വരെ പതിനായിരം രൂപ പരമാവധി അനുവദിച്ചിരുന്നു. അപേക്ഷ നൽകി പതിനഞ്ച് ദിവസം കഴിഞ്ഞാലാണ് അത് കിട്ടുക. വീണ്ടും പതിനായിരം രൂപ കിട്ടണമെങ്കിൽ ആറ് മാസം കഴിയും. വിവാഹത്തിനാണെങ്കിൽ ക്ഷണക്കത്തും മറ്റും ഹാജരാക്കിയാൽ പരമാവധി അമ്പതിനായിരം. ഇപ്പോൾ അതുമില്ല.അടുത്തിടെ  ബാങ്കിൽ […]

Featured
September 19, 2023

സി.പി.എം നേതാവ് 500 പവൻ സ്വർണം സതീഷിനെ ഏൽപ്പിച്ചെന്നു ഇ ഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ പിടിയിലായ പി.സതീഷ്‌കുമാറിന്റെ (വെളപ്പായ സതീശൻ) പക്കൽ ഒരു മുതിർന്ന സി.പി.എം നേതാവ് 500 പവൻ സ്വർണം ഏൽപ്പിച്ചിരുന്നതായി ഇ.ഡിക്ക് വിവരം . സതീശൻ പിടിയിലായതോടെ ഇയാളുടെ ഇടനിലക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണം തിരിച്ചുവാങ്ങിയതായും സൂചനയുണ്ട്. സ്വർണം വീട്ടിലോ മറ്റോ വയ്ക്കുന്നത് അപകടമെന്ന് കണ്ടാണ് സതീശനെ ഏൽപ്പിച്ചത്. റെയ്ഡിൽ പിടിക്കപ്പെടുമെന്നും നേതാവിന് ആശങ്കയുണ്ടായിരുന്നു. ഇത്രയും സ്വർണം വാങ്ങാൻ കള്ളപ്പണം കൊണ്ടേ കഴിയൂവെന്നാണ് ഇ.ഡി വിലയിരുത്തൽ. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. ചില മുൻമന്ത്രിമാരുടെ ബന്ധുക്കളുടെ പേരിലുള്ള […]

Featured
September 18, 2023

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്;’ബെ​നാ​മി’ അ​നി​ൽ എ​ട്ട് വർഷമായി ഒളിവിൽ

ക​ണ്ണൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ബെ​നാ​മി വാ​യ്പ​യാ​യി ത​ട്ടി​യ​ത് 18.5 കോ​ടി രൂ​പ​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ പ​ല പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്ത് ന​ൽ​കു​ന്ന​ത് സി​പി​എം നേ​താ​ക്ക​ളാ​ണ്. പ​ല പ്ര​മു​ഖ​രു​ടെ​യും മാ​നേ​ജ​ർ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് അ​നി​ൽ​കു​മാ​ർ. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രു​ന്ന​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. ‌ ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ […]

Featured
September 18, 2023

വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മന്ത്രി സംഘം

തിരുവനന്തപുരം: വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും. ലോക കേരള സഭാ മേഖലാ സമ്മേളനം നടത്താനാണ് സംസ്ഥാന സർക്കാർ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അടുത്തമാസം 19 മുതൽ 22 വരെ സൗദി അറേബ്യയില്‍ സമ്മേളനം സംഘടിപ്പിക്കാനാണിരിക്കുന്നത്. വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും കേന്ദ്രത്തിന് അപേക്ഷ നൽകി. സൗദി സമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്നാണ് സർക്കാരിന്റെ വിശദീകരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോക കേരള സഭ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനം […]

Featured
September 18, 2023

പ്രണയം തേടി പാക്കിസ്ഥാനിലേക്ക് ; കുട്ടികളെ കാണാൻ ഇന്ത്യയിലേക്ക്

പെഷാവർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശിൽനിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.  വീട്ടുകാരറിയാതെ പാസ്‌പോര്‍ട്ടും വിസയുമെടുത്ത് നിയമാനുസൃതമായാണ് പാകിസ്ഥാനിലെത്തിയത്. 2019 മുതല്‍ ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ പഖ്തൂണ്‍ഖ്വാ സ്വദേശി നസറുല്ലയുമായി പരിചയത്തിലായിരുന്നു. അഞ‌്ജു ‘ഫാത്തിമ’ എന്നു പേരുസ്വീകരിച്ച അഞ‌്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതൽ […]

Editors Pick, Featured
September 18, 2023

ഐ ജി വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്

തിരുവനന്തപുരം: ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ താക്കീതിൽ […]

Featured
September 18, 2023

വിരമിക്കുന്നതിനു തൊട്ടു മുൻപ് സസ്‌പെൻഷൻ;ഒടുവിൽ നിരപരാധിത്വവും

കോട്ടയം : മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചതിന് വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. സബ് ട്രഷറി ഓഫിസിലെ സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽ  കുമാറി(56)നാണ് ഈ ദുർഗതി. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചികിൽസിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഈ ഉദ്യോഗസ്ഥൻ . ഈ അവസ്ഥക്ക് ഉടൻ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . സംഭവങ്ങളുടെ […]

Featured
September 18, 2023

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചയാക്കാൻ പ്രവർത്തക സമിതിയിൽ ആഹ്വാനം

ദില്ലി : ലോക്‌സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് സംഘടനയുടെ താഴെത്തട്ട് മുതൽ ശക്തമാക്കാനും​ ജനങ്ങളുടെ പ്രശ്നങ്ങൾ സജീവചർച്ചയാക്കാനും ഹൈദരാബാദിലെ കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ആഹ്വാനം. മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി 2024ലാണ്. ആ വർഷം തന്നെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് തൂത്തെറിയുകയാണ് ഗാന്ധിജിക്കുള്ള ഉചിതമായ ആദരവെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ പറഞ്ഞു. ഭരണഘടനയെയും, ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്ന വെല്ലുവിളിയെക്കുറിച്ച് കോൺഗ്രസിന് ബോദ്ധ്യമുണ്ട്. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും എതിരാളികളെ പരാജയപ്പെടുത്താനാവും. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും […]

Featured
September 17, 2023

പൊതിച്ചോറും സൈബർ കഠാരയും

കൊച്ചി: “നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ  വീഴ്ചയും മരണവും ആഘോഷമാണല്ലോ ! നടനും സാമൂഹ്യപ്രവർത്തകനുമായ ജോയ് മാത്യു   ഫേസ്ബുക്കിലെഴുതുന്നു. അടുത്തയിടെ തനിക്കു സംഭവിച്ച ചെറിയ വാഹനാപകടത്തിൽ നിന്നും രക്ഷിച്ചത് ഇടതു പ്രവർത്തകരാണെന്നുള്ള കമ്മ്യൂണിസ്റ്റ് സൈബർ സംഘങ്ങളുടെ തള്ളലുകൾക്കു മറുപടി നൽകുകയാണ് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:- ഒരാഴ്ചമുമ്പ് എനിക്ക് ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും […]

Featured
September 17, 2023

പൊലീസ് നായയ്ക്ക് ദിവസ വാടക 7280 രൂപ

തിരുവനന്തപുരം: ജാഥ നടത്താൻ അനുമതിക്ക് ഇനി 2000 രൂപയിലേറെ ഫീസ് . പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും  അപേക്ഷയ്‌ക്കൊപ്പം നൽകണം. പൊലീസ് വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ കാശില്ലാത്തതിനാൽ പൊലീസിങ് വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന വിമർശനം കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ ഉയർന്നത്. ഇതിന് പിന്നാലെ  ഫീസ് ഉയർത്താനാണ് തീരുമാനം. പൊലീസിൽ നിന്നും വാടകയ്ക്കും മറ്റു സേവനങ്ങൾക്കുമായി […]