Featured
September 22, 2023

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്;സുരേഷ് ഗോപി അധ്യക്ഷൻ

കൊൽക്കത്ത: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ​ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് […]

Editors Pick, Featured
September 22, 2023

മധു കൊലക്കേസ്; പ്രൊസിക്യൂട്ടർ നിയമനം തടയണമെന്ന് മല്ലിയമ്മ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ […]

Featured
September 22, 2023

ഒരു പങ്കാളിയുമായി എപ്പോഴും ജീവിതം പങ്കിടണമെന്നില്ല

കൊച്ചി : ഒരു പങ്കാളിയുമായി എപ്പോഴും ഒരുമിച്ച് താമസിക്കണമെന്നോ ഒരു ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ഫാമിലി ഫീലിങ് ഇഷ്ടമാണ്‌. പക്ഷേ, എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. നടി കനി കുസൃതി പറയുന്നു . ‘‘ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്‌. സിനിമാ നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി ‘ലിവ്ഇൻ റിലേഷനിൽ ‘ ആയിരുന്നു കനി കുസൃതി.  […]

Editors Pick, Featured
September 22, 2023

തട്ടിയെടുത്ത പണം സതീഷ് വിദേശത്തേക്ക് കടത്തി

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീളുന്നു. ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരന്‍ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപം നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നു. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.  കരുവന്നൂരിന് പുറമെ […]

Featured
September 21, 2023

പ്രമുഖ നേതാക്കളുടെ പേര് പറയാൻ ഇ ഡി മർദിച്ചെന്ന്

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇ ഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷന്‍റെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇ ഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇ പി ജയരാജൻ, എ […]

Featured
September 21, 2023

കേരളം കടം വാങ്ങി വികസിക്കുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്രസര്‍ക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നിൽക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി. ഏഴര വർഷമായി കേരളത്തിൽ യുഡിഫ് ഒരു വികസന പ്രവർതനത്തിനും സഹകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ വിമർശിച്ചു. കേരളത്തിന്റെ വികസനം തടയാൻ കേന്ദ്ര […]

Featured
September 21, 2023

40 കോടി നിക്ഷേപവുമായി മഹാരാഷ്ട്ര കമ്പനി

തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്.  മന്ത്രി പി രാജീവാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി കേരളത്തിൽ 40 കോടിയുടെ പദ്ധതി ആരംഭിക്കുന്ന വിവരം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ […]

Featured
September 20, 2023

ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു; ഇപ്പോൾ മൂത്ത മകളെയും

കൊച്ചി : “എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’– നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സിൽ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടത് . വിജയ് ആന്റണിയുടെ മകൾ മീരയെ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഗീതസംവിധായകനായി […]

Featured
September 20, 2023

പ്രതിസന്ധിയിലും പിണറായിക്കു പറക്കാൻ ഹെലികോപ്റ്റർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരത്തെത്തി. പ്രതിമാസം 25മണിക്കൂർ പറക്കാൻ 80ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിയ്ക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,​000രൂപ നൽകണമെന്നാണ് കരാർ. കൂടാതെ രണ്ട് വർഷത്തേയ്ക്ക് കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. മുൻപ് കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നത്.ഇന്നലെ അന്തിമ കരാർ ഒപ്പിട്ടിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്ടർ എത്തിച്ചത്. എസ് […]

Featured
September 20, 2023

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ദിവസം മുതൽ ബഹുമാനം കൂടി

കൊച്ചി : ചലച്ചിത്ര പുരസ്കാര ദാന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി തന്നെ നോക്കി പുഞ്ചിരിച്ചെന്നും പിന്നെ തനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ലെന്നും നടന്‍ ഭീമന്‍ രഘു. തന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ദിവസം മുതലാണ് ബഹുമാനം കൂടിയത്. കേരളത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി അവസരം തന്നാല്‍ ജനപ്രതിനിധിയാകാന്‍ ഇഷ്ടമാണെന്നും ഭീമന്‍ രഘു പറഞ്ഞു. ഇന്നു വരെ ആരും നില്ക്കാത്തൊരു നില്പായിരുന്നത്. പിന്നാലെ ട്രോളുകളുടെ പെരുമഴയത്ത് നില്ക്കുമ്പോഴും ഒരു കുലുക്കവുമില്ല. ആ […]