തെററു പററിയാൽ  മാപ്പ് പറയാമെന്ന് കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജി എസ് ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന സി പി എം നേതാവ് എ.കെ.ബാലന്‍റെ വെല്ലുവിളി മാത്യു തള്ളി. ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. […]

പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമിയിൽ

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരം പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമി ഫൈനലിൽ എത്തി. മകന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട് കരയുന്ന അമ്മയുടെ ചിത്രം വൈറലായിരുന്നു.16 വയസ്സുള്ള പ്രാഗ്നാനന്ദ ചെന്നൈ സ്വദേശിയാണ്. വനിതാ ഗ്രാൻഡ് മാസ്റ്റർ വൈശാലി രമേഷ് ബാബു മൂത്തസഹോദരിയാണ്. നെറ്റിയിൽ ഭസ്മക്കുറിതൊട്ട് കളിക്കാനിറങ്ങുന്ന പ്രാഗ്നാനന്ദ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ലോക ചാമ്പ്യന്റെ കെട്ടും മട്ടുമില്ലാത്ത പ്രാഗ്നാനന്ദ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതം കണ്ട മികച്ച കളിക്കാരനാണ്. ലോക ചെസ് ചാമ്പ്യനും ലോക ഒന്നാം […]

ഇന്ന് ഗണപതി.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ

കൊല്ലം : ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ ‘മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ‘‘നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് […]

വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാർത്ഥിക്കണം

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]

സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി;ഷെഫ് നൗഷാദിന്റെ മകള്‍

കൊച്ചി : പാചകവിദഗ്ധനും സിനിമ നിർമാതാവുമാണ് ഷെഫ് നൗഷാദ്. 2021 ലാണ്  നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബയും അന്തരിച്ചിരുന്നു. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് […]

കുഴൽനാടൻ്റെ വീട്ടിൽ സർവേയ്ക്ക് റവന്യൂ വകുപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടന് […]

കൈതോലപ്പായ വിവാദം വീണ്ടും; ഇക്കുറി പി.രാജീവും…

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോസിയേററ് എഡിററർ ജി.ശക്തിധരന്‍. ഇതു സംബന്ധിച്ച് അദ്ദേഹം വീണ്ടു ഫേസ്ബുക്കിൽ കുറിപ്പിട്ടു. എറണാകുളം കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് 2.35 കോടി രൂപ രണ്ടുദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എകെജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവാണെന്നും ശക്തിധരൻ പറയുന്നു. നേരത്തെ താൻ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ശക്തിധരന്‍ ചോദിച്ചു. ‘നട്ടുച്ചയ്ക്ക് ഇരുട്ടോ’ എന്ന തലക്കെട്ടിലാണ് […]

ബിൽക്കീസ് ബാനോ കേസില്‍ സർക്കാർ പ്രതിക്കൂട്ടിലേക്ക് ?

ന്യൂഡൽഹി: ഗുജറാത്തിൽ 2002ൽ നടന്ന കലാപത്തിൽ ബിൽക്കിസ് ബാനോവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബത്തെ കൂട്ടക്കുരുതി നടത്തുകയും ചെയ്തവരെ മോചിപ്പിച്ച കേസിൽ ഗുരുതര ചോദ്യങ്ങളുമായി സുപ്രിംകോടതി. കേസിലെ പ്രതികളെ എന്ത് അടിസ്ഥാനത്തിലാണ് മോചിപ്പിച്ചതെന്ന് കോടതി ചോദിച്ചു. പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്. ‘‘പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് […]

വീണയുടെ കണക്ക് സി.പി.എം പരിശോധിക്കുമോ ?

കോട്ടയം: തൻ്റെ സ്വത്ത് വിവരം പരിശോധിക്കാൻ സി.പി.എമ്മിനെ അനുവദിക്കാമെന്നും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് നേരെ ആദായ നികുതി വകുപ്പ് നടത്തിയ കണ്ടെത്തലുകളെക്കുറിച്ച് സി.പി.എം അന്വേഷിക്കുമോ എന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ താൻ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. മുൻ മന്ത്രി ഡോ.തോമസ് ഐസക്കിനെ പോലെ […]

സിപിഎം നേതാവ് അൻവറിന് 19.26 ഏക്കർ അധിക ഭൂമി

തിരുവനന്തപുരം : സി പി എം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തു വന്നത്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം […]