സൈബർ ആക്രമണം; നിയമനടപടിയുമായി അച്ചു ഉമ്മൻ

കോട്ടയം: സൈബർ ലോകത്ത് സി.പി.എം പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തിൽ നിയമ നടപടിയെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചൂ ഉമ്മൻ. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ പോലീസ് സൈബർ സെല്ലിനും വനിതാ കമ്മീഷനും അവർ പരാതി നൽകി. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങൾ. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു […]

പുതിൻ്റെ എതിരാളി വാഗ്നർ സേന തലവൻ പ്രിഗോഷിന്‍ മരിച്ചു 

മോസ്‌കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുതിൻ്റെ എതിരാളിയും കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവനുമായ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ട്. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എന്നാൽ ഇത് സാധാരണ അപകടമാണോ അതോ ആസൂത്രിത കൊലയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. പുതിൻ്റെ എതിരാളികൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു എന്നാണ് […]

ദേശീയ പതാക വീശി പ്രധാനമന്ത്രി

ജോഹന്നസ്ബർഗ്: ചന്ദ്രയാൻ ദൗത്യം വിജയത്തിലെത്തിയപ്പോൾ ദേശീയ പതാക വീശി പ്രധാനമന്ത്രി നരേന്ദ്രമോദി ഐ എസ് ആർ ഒ സംഘത്തോടൊപ്പം ചേർന്ന് സന്തോഷം പങ്കുവെച്ചു. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, രാജ്യത്തെയും തങ്ങളെയും അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. വൈകുന്നേരം ആറേകാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്.   ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി.മൊയ്തീൻ്റെ വീട്ടിൽ ഇ. ഡി തിരച്ചിൽ

തൃശ്ശൂർ: സി. പി. എം നേതാക്കൾ ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഉദ്യോഗസ്ഥന്മാർ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് […]

ഡോക്ടർമാരും നഴ്സുമാരും അറസ്ററിലാവും

  കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാജോർജ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. ആരെയും സംരക്ഷിക്കില്ല. കേസ് അട്ടിമറിക്കപ്പെടില്ല. പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിന […]

നിയമസഭാ കൈയാങ്കളി: എന്‍.ശക്തന്‍ സഹകരിക്കുന്നില്ലെന്ന്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിന്റെ തുടരന്വേഷണത്തില്‍ അന്നത്തെ സ്പീക്കറായിരുന്ന എന്‍.ശക്തന്‍ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്നാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന്റെ ഉത്തരവ് പ്രകാരമാണ് ഡിവൈ.എസ്.പി കെ. സജീവ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പലതവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും മൊഴി നല്‍കാനോ അന്വേഷണവുമായി സഹകരിക്കാനോ മുന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ല. അന്ന് സഭയിലുണ്ടായിരുന്ന 27 എം.എല്‍.എമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നിയമസഭാ ഹാളില്‍ പ്രവേശിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. […]

കുഴൽനാടൻ്റെ വീട്ടിൽ സർവേയ്ക്ക് റവന്യൂ വകുപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടന് […]

കുഴല്‍നാടനെതിരെ വിജിലന്‍സിനെ ഇറക്കിയേക്കും

തിരുവനന്തപുരം: ഇടുക്കിയില്‍ ഭൂമി വാങ്ങിയതില്‍ ബിനാമി ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സാദ്ധ്യത. സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി സി.എന്‍. മോഹനനും മൂവാറ്റുപുഴയിലെ ഏതാനും വ്യക്തികളും വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ബിനാമി ഇടപാടിലൂടെ ആറു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും റിസോര്‍ട്ടും ഇടുക്കിയിലെ ചിന്നക്കനാലില്‍ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണെന്നാണ് പരാതി. പൊതുജന സേവകരുടെ അഴിമതി സംബന്ധിച്ച പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി […]

എന്‍ എസ് എസ് നാമജപയാത്ര: കേസ് അവസാനിപ്പിക്കും?

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍ എസ് എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിച്ചേക്കും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. നാമജപ യാത്ര നടത്തിയതില്‍ എന്‍.എസ്.എസിന് ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കുക. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും തീരുമാനിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. കേസ് റദ്ദാക്കാന്‍ എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍, […]

സിപിഎം നേതാവ് അൻവറിന് 19.26 ഏക്കർ അധിക ഭൂമി

തിരുവനന്തപുരം : സി പി എം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തു വന്നത്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം […]