അടിച്ചേൽപ്പിച്ച ആക്ഷേപ ഹാസ്യവുമായി തെക്ക് വടക്ക്
ഡോ ജോസ് ജോസഫ് തലമുറകൾ പഴക്കമുള്ള വഴക്ക് കുട്ടിക്കാലം മുതലെ തുടരുന്ന രണ്ടു പേർ. വാർദ്ധക്യത്തിലെത്തിലെത്തിയിട്ടും അതിൽ നിന്നും പിന്തിരിയാൻ ഈഗോയും ദുരഭിമാനവും അവരെ അനുവദിക്കുന്നില്ല. ഇരുവരിൽ ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മറ്റെയാളുടെ വിജയം നിരർത്ഥകമായി മാറുന്നു.എതിർ ധൃവങ്ങളിൽ നിന്ന് ഒത്തു തീർപ്പിനു വഴങ്ങാതെ പരസ്പരം പോരടിക്കുന്ന രണ്ടു പേരുടെ പകയുടെ കഥയാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത് .കാരിക്കേച്ചർ മാനങ്ങളുള്ള കഥാപാത്രങ്ങളെയാണ് സുരാജിനും വിനായകനും […]