കോൺഗ്രസ് പുറത്താക്കി; ചെങ്കൊടി തണലിൽ സരിൻ സ്ഥാനാർഥി

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ആയിരുന്ന പി സരിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സരിനെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സി പി എം. കെ. കരുണാകരനോടും എ.കെ. ആൻ്റണിയോടും കൂട്ടുകുടാമെങ്കിൽ സരിന് എന്ത് അയിത്തം കൽപ്പിക്കണം എന്നായിരുന്നു സി പി എം കേന്ദ്ര സമിതി അംഗം എ കെ ബാലൻ്റെ ചോദ്യം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് […]

വോട്ടിങ് യന്ത്രം ഭദ്രം: ആരോപണം തള്ളി കമ്മീഷൻ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേജറുകളില്‍ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തില്‍ സാധ്യമാവില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. കാല്‍ക്കുലേറ്ററുകള്‍ക്ക് സമാനമായി ഒരിക്കല്‍ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്. മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇതെന്ന് പേജറുകള്‍ക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും അദ്ദേഹം തള്ളി. പേജറുകള്‍ കണക്‌ട് […]

കോൺഗ്രസ് തയാർ: പാലക്കാട് രാഹുൽ; ചേലക്കരയിൽ രമ്യ

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ മുൻ എം പി രമ്യ ഹരിദാസുമായിരിക്കും കോൺഗ്രസ് സ്ഥാനാർഥികൾ. പാർടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.നവംബര്‍ 13 ന് ആണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എഐസിസി […]

ഹരിയാനയിൽ അട്ടിമറി നടന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബി ജെ പി ഹാട്രിക് വിജയം കൈവരിച്ച ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് സ്വന്തമാക്കിയത് 37 സീററും. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുതിർന്ന നേതാക്കളായ ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാക്കൻ തുടങ്ങിയവർ കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് […]

പ്രവചനങ്ങള്‍ അട്ടിമറിച്ച്‌ കശ്മീരിൽ ഇന്ത്യ സഖ്യം; ഹരിയാനയിൽ ബി ജെ പി:

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അട്ടിമറിച്ച്‌ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു. ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്ബോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. ബിജെപി റീ […]

സ്വർണ്ണക്കള്ളക്കടത്ത് കണക്ക് പറഞ്ഞ് ജലീൽ കുടുങ്ങി..

കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി നടത്തുന്ന സ്വർണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണെന്ന ഇടതുമുന്നണി എം എൽ എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിൽ ഫേസ്ബുക്കിൽ അഭിപ്രായം എഴുതിയത് വിവാദമാവുന്നു. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ ,ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”കരിപ്പൂരില്‍ നിന്ന് സ്വർണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. […]

പോലീസ് – ആർ എസ് എസ് കൂടിക്കാഴ്ച അന്വേഷിക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ക്രമസമാധാനത്തിൻ്റെ ചുമതലയുള്ള എ ഡി ജി: പി എം ആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ, ബി ജെ പി ദേശീയ നേതാവ് രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ആരോപണം […]

തട്ടിക്കൂട്ട് റിപ്പോർട്ട് തള്ളി ദേവസ്വങ്ങളും സി പി ഐയും പ്രതിപക്ഷ കക്ഷികളും

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എ ഡി ജി പി: എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് സി പി എയും കോൺഗ്രസും തള്ളി. കള്ളനെ പിടിക്കാൻ വലിയ കള്ളനെ ചുമതലപ്പെടുത്തി എന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. സി പി എം മാത്രം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി […]