ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം […]

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ

കോട്ടയം : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി , തലശ്ശേരി രൂപതകളും. സംസ്ഥാനത്തെ കോൺഗ്രസ് – സിപിഎം രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ച ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഇടുക്കി രൂപതയിലെ കൗമാരക്കാർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു . പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും […]

മദ്യനയ അഴിമതി; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ കോടതിയിൽ ഹാജരാക്കി. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതുപ്രകാരം കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി. കഴിഞ്ഞ ദിവസം കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതായിരുന്നു നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. കവിതയ്ക്ക് […]

Editors Pick, Main Story
April 09, 2024

ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. ക്ഷേമ പെൻഷൻ വിതരണ ഉറപ്പാക്കുന്നതിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. എത്ര രൂപ നൽകണമെന്നും എപ്പോൾ നൽകണമെന്നും സർക്കാരാണ് തീരുമാനിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ ഉൾപ്പെടുന്നതല്ല ക്ഷേമ പെൻഷൻ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ എന്നീ […]

കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ […]

സ്വർണവില ഇന്നും സർവകാല റെക്കോഡിൽ; പവന് 80 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ദിവസേന പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലെ വർധിച്ച് വച്ച് നോക്കുമ്പോൾ നേരിയ വർധനവേ ഉണ്ടായിട്ടുള്ളൂ എങ്കിലും വില സർവകാല റെക്കോഡിലാണ്. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 6575 രൂപയിലെത്തി. പവന് 80 രൂപ ഉയർന്ന് ഒരു പവന് ഇന്ന് 52,600 ഇന്നത്തെ സ്വർണവില. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുന്നുണ്ട്.

Editors Pick
April 08, 2024

കൗമാര കുട്ടികള്‍ക്ക് വേണ്ടി ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

വിശ്വാസോത്സവത്തിന്റെ ഭാഗമായി  ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത.  നാലാം തീയതിയാണ്  പത്തു മുതല്‍ പ്ലസ് ടുവരെയുള്ള കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ഒരു ക്യാംപ് നടത്തിയിരുന്നു. അതില്‍ പ്രണയത്തെ കുറിച്ച് പഠിക്കാന്‍ ഒരുഭാഗമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി കുട്ടികള്‍ക്ക് ഒരു പുസ്തകവും വിതരണം ചെയ്തിരുന്നു. അത്തരം ഒരു ഉള്ളടക്കം കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഉള്ളതുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത ഡയറക്ടര്‍ ജീന്‍സ് കാരക്കാട് പറഞ്ഞു. […]

ഇനിയില്ല പ്രണയം മണക്കുന്ന ആ പാട്ടുകൾ

മുംബയ്:  ഇനിയില്ല പ്രണയം മണക്കുന്ന ആ പാട്ടുകൾ ..നിലാവ് പൊഴിയുന്ന രാത്രികളിൽ സിത്താറിന്റെ ചുവടൊപ്പിച്ചു പാടുന്ന ആ പാട്ടുകാരനും ..ജനലക്ഷങ്ങളുടെ യൗവനങ്ങളിൽ പ്രണയത്തിന്റെ തീകോരിയിട്ട ഗസൽ രാജകുമാരൻ പങ്ക‌ജ് ഉധാസ് യാത്രയായി. ഇന്നലെ രാവിലെ 11ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് മുംബയിൽ നടക്കും. ഫരീദ ആണ് ഭാര്യ. നയാബ്, രേവ എന്നിവരാണ് മക്കൾ. അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും കുടുംബം സ്ഥിരീകരിച്ചിട്ടില്ല.   “നീ നടക്കുന്ന […]

യുവരാജും ബിജെപിയിലേക്ക് ? ഗുരുദാസ്പൂരില്‍ നിന്നും മത്സരിച്ചേക്കും

ഇതിഹാസ താരമായി യുവരാജ് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സിറ്റിംഗ് എംപി സണ്ണി ഡിയോളിന് പകരക്കാരനായാണ് ലോകകപ്പ് ജേതാവിനെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. യുവരാജ് സിംഗ് അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ഇതേക്കുറിച്ച് താരമോ പാര്‍ട്ടി വൃത്തങ്ങളോ ഔദ്യോഗിക പ്രഖ്യാനം നടത്തിയിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് […]

Editors Pick, Entertainment
February 22, 2024

ഗൂഗിള്‍ പ്ലേസ്റ്റോറിന് തളക്കാന്‍ ‘ഇന്‍ഡസ് ആപ്പ് സ്റ്റോര്‍’

ഗൂഗിള്‍ പ്ലേസ്റ്റോറിന് വെല്ലുവിളിയായി ഫോണ്‍പേയുടെ ‘ഇന്‍ഡസ് ആപ്പ് സ്റ്റോര്‍’. ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഇന്‍ഡസ് ആപ്പ് സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാകും. 45 വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ആപ്പുകളും ഗെയിമുകളും ഇന്‍ഡസ് സ്റ്റോറില്‍ ലഭ്യമാകും. ഡെവലപ്പര്‍മാര്‍ക്ക് തെര്‍ഡ് പാര്‍ട്ടി പേയ്മെന്റ് സേവനങ്ങളും ഗേറ്റ്വേകളും ഉപയോഗിക്കാം, ഫീസ് ഈടാക്കില്ലെന്നും ഫോണ്‍പേ അറിയിച്ചു. മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്‍ഡസ് സ്റ്റോര്‍ നല്‍കുന്ന […]