ഏക പ്രതീക്ഷ ജുഡീഷറി
കെ.ഗോപാലകൃഷ്ണൻ മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിനു മൊത്തത്തിലും സമീപകാലത്തു ലഭിച്ച ഏറ്റവും നല്ല വാർത്തയാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി മുദ്രവച്ച് സമർപ്പിക്കാൻ കേരള സർക്കാരിന് നിർദേശം നൽകിയ കേരള ഹൈക്കോടതിയുടെ വിധി. റിപ്പോർട്ടിന്മേൽ എന്തു നടപടിയെടുക്കാമെന്ന് നിർണയിക്കാനാണു കോടതിയുടെ ഉദ്യമം. സുപ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിന്മേൽ കഴിഞ്ഞ നാലര വർഷമായി നടപടിയെടുക്കേണ്ടെന്ന് കേരള സർക്കാർ തീരുമാനിച്ച സമയത്ത്, ഈ ദുർബലരായ സ്ത്രീകളെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് കോടതിക്കു […]