അതിഷി മര്‍ലേന മന്ത്രിസഭ ഈയാഴ്ച

ന്യൂഡൽഹി: ആം ആദ്മി പാർടിയുടെ പുതിയ സർക്കാർ ഈ ആഴ്ച അധികാരമേൽക്കും. സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.നിയുക്ത മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തത് യാദൃശ്ചികമായല്ല. മുഖ്യമന്ത്രി കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർടിയുടെ മുഖം അതിഷി ആയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ച ഒഴിവിലേക്ക് ആണ് അതിഷി മര്‍ലേന വരുന്നത്.11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി […]

ജാതി അടക്കമുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉടൻ

ന്യൂഡല്‍ഹി: ജാതി ഉൾപ്പെടെ രേഖപ്പെടുത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചു.ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും. ജാതി സെൻസസിനായുള്ള സമ്മർദം എൻഡിഎ ഘടകകക്ഷികളില്‍ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ ഉള്‍പ്പെടുത്തും. ആദ്യം എതിർത്തിരുന്ന ആർ എസ് എസും ഇക്കാര്യത്തിൽ അയഞ്ഞിട്ടുണ്ട്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതൻ റാം മാഞ്ചി എന്നിവരാണ് ജാതി കണക്കെടുപ്പിനായി വാദിക്കുന്നത്. […]

കെജ്‍രിവാളിൻ്റെ രാജി: ഡൽഹിയിൽ രാഷ്ടീയ പ്രതിസന്ധി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അഞ്ചര മാസത്തിനു ശേഷം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചത് ഡൽഹിയിൽ രാഷ്ടീയ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിടുന്നു. സുപ്രീംകോടതി കഴിഞ്ഞ ദിവസം കെജിരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി. കോൺഗ്രസ്സും ബി ജെ പിയും അദ്ദേഹത്തിൻ്റെ തീരുമാനത്തെ വിമർശിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ.കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, ഇനി […]

സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാസയുടെപേടകത്തിലെ തകരാറിനെ തുടർന്ന് 8 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും വോട്ട് ചെയ്യും. ഇരുവരും 2025 ഫെബ്രുവരി വരെ അവിടെ തുടരുമെന്നാണ് കരുതുന്നത്.’പൗരന്മാർ എന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഞാൻ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്- ഇന്ത്യൻ വംശജയായ സുനിത വില്യംസ് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞു. ബഹിരാകാശയാത്രികർ താമസിക്കുന്ന ഇന്റർനാഷനല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥികളുടെ ബാലറ്റുകള്‍ ഡിജിറ്റലായി ഇന്ററാക്ടീവ് ചെക്ക്ബോക്സുകള്‍ […]

സി ബി ഐയ്ക്ക് വിമർശം: മുഖ്യമന്ത്രി കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം

ന്യൂഡൽഹി: മദ്യനയ രൂപവൽക്കരണത്തിൽ അഴിമതി കാണിച്ചു എന്ന് ആരോപിച്ച് സി ബി ഐ എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്ഥിരം ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ജാമ്യം ലഭിച്ചതോടെകെജ്രിവാളിന് ജയില്‍ മോചനം ലഭിക്കും.അനന്തകാലം തടവിലിടുന്നത് ശരിയല്ല,വിചാരണ […]

ബുള്‍ഡോസർ രാജിന് എതിരെ വീണ്ടും സുപ്രിം കോടതി

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടവരുടെ വസ്തുവകകള്‍ പൊളിക്കുന്ന നടപടികള്‍ നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുള്‍ഡോസർ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം […]

സി പി ഐ ഉറച്ചു തന്നെ; അജിത് കുമാറിൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം: ആരോപണ വിധേയനായ എഡിജിപി: എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിക്കുന്നതിനിടെ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി, ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കണം എന്നാണ് സി പി ഐയുടെ മുഖ്യാവശ്യം. ആ‍ർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അജിത് കുമാർ അന്വേഷണ സംഘത്തിന് […]

ആഞ്ഞടിച്ച് അൻവർ : വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: വിവാദ പുരുഷന്‍മാരായി മാറിയ മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശിക്കും എ ഡി ജി പി: അജിത് കുമാറിനും എതിരെ ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ വീണ്ടും ആഞ്ഞടിച്ചപ്പോൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഈ വിഷയത്തിൽ ഇടപെട്ടു. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ്ആരിഫ് മുഹമ്മദ് ഖാൻ വിലയിരുത്തുന്നത്. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ […]

നാലു വർഷം എന്തു കൊണ്ട് അനങ്ങിയില്ല: ഹൈക്കോടതി

കൊച്ചി: സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്ക് 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് ചോദിച്ചു. രഹസ്യാത്മകത സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത്. പരാതിക്കാർ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ എന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി […]

ഉത്തർ പ്രദേശിലുള്ള പര്‍വേസ് മുഷറഫിന്റെ സ്വത്ത് ലേലം ചെയ്തു

ബാഗ്പത്ത്: പാകിസ്ഥാൻ മുൻ പ്രസിഡൺ പര്‍വേസ് മുഷറഫിന്റെ ഉത്തര്‍പ്രദേശിലെ രണ്ട് ഹെക്ടറോളം വരുന്ന ഭൂമി 1.38 കോടി രൂപയ്ക്ക് സർക്കാർ ലേലം ചെയ്തു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്വത്ത് 20 10 ൽ ശത്രു സ്വത്ത് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാൻ പൗരന്‍മാര്‍ ഇന്ത്യയിലുപേക്ഷിച്ച സ്വത്തുക്കളാണ് ശത്രു സ്വത്ത് എന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസിന്റെ കീഴിലാണ് ഈ സ്വത്തുക്കള്‍ വരിക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഈ […]