കിഷ്കിന്ധാ കാണ്ഡം – തിരക്കഥയാണ് താരം
ഡോ ജോസ് ജോസഫ് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലർ മിസ്റ്ററി ഡ്രാമയാണ് കിഷ്കിന്ധാ കാണ്ഡം.ഫൺ എൻ്റർടെയിൻ്റ്മെൻ്റ് ജോണറിൽ പെട്ട ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ളയെങ്കിൽ കിഷ്കിന്ധാ കാണ്ഡം പ്രമേയത്തിലും മേക്കിംഗിലും തികച്ചും വ്യത്യസ്തമായ സിനിമയാണ്. തിരക്കഥയിലെ പുതുമ ,കഥാപാത്രങ്ങളുടെ അവതരണം, താരങ്ങളുടെ പ്രകടനം, സംവിധാന മികവ് എന്നിവ കൊണ്ട് ചിത്രം അത്ഭുതപ്പെടുത്തുന്നു.മലയാള സിനിമയിൽ കണ്ടു ശീലിച്ച വിജയ ഫോർമുലകളുടെ വാർപ്പു മാതൃകകളോട് ചേർന്നു പോകുന്നതല്ല കിഷ്കിന്ധാ കാണ്ഡത്തിൻ്റെ തിരക്കഥ. […]