കാവിവൽക്കരണം ദൂരദർശനിലേയ്ക്കും

ന്യൂഡൽഹി: ദൂരദര്‍ശന്‍ ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം  ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി മാറ്റി . ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ  ലോഗോ മാറ്റത്തിന് എതിരെ വരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ്  ഇതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപികുന്നു. സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന പ്രധാന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അതേസമയം ലോഗോയിൽ മാത്രമാണ് […]

ഓപ്പൻഹൈമർ ഏഴ് പുരസ്കാരം കരസ്ഥമാക്കി

ഹോളിവുഡ്: ഓസ്കർ വാരിക്കൂട്ടി ഓപ്പൻഹൈമർ.കിലിയൻ മർഫി മികച്ച നടൻ. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ.13 നോമിനേഷനുകളുമായെത്തിയ ഓപ്പൻഹൈമർ ഏഴ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി. ഈ വർഷത്തെ മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഓസ്‌കറും ചിത്രം നേടി. ലുഡ്‌വിഗ് ഗൊറാൻസൺ ആണ് ഒറിജിനൽ സ്‌കോറിനുള്ള അംഗീകാരത്തിന് അർഹനായത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ഓപ്പൺഹൈമറിന് ലഭിച്ചു. മികച്ച ഫിലിം എഡിറ്റിംഗ് പുരസ്കാരവും ചിത്രത്തെ തേടിയെത്തി. കൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള […]

ലെന വിവാഹിതയായി; വരൻ ബഹിരാകാശ സംഘത്തിലെ പ്രശാന്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും സിനിമാ നടി ലെനയും വിവാഹിതരായി. ലെന തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഐ എസ് ആർ ഒ ചെയർമാർ ഡോ. സോമനാഥിനോപ്പം പ്രശാന്തും ലെനയും——————————————————————————————————————————————— ഈ വർഷം ജനുവരി 17-ന് വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു.പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ […]

ഭാഗ്യ സുരേഷിൻ്റെ താലികെട്ടു ചടങ്ങിൽ പ്രധാനമന്ത്രി മോദി

ഗുരുവായൂർ : സിനിമ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ താലികെട്ടു ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷിനെ മകൾ ഭാഗ്യയേയും വരൻ ശ്രേയസ് മോഹനനെയും അദ്ദേഹം അശീർവദിച്ചു. ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ്. തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ക്ഷേത്രത്തിൽ താമരമൊട്ടുകെണ്ട് തുലാഭാരം നടത്തി. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി […]

രാജാ രവിവര്‍മ്മ പുരസ്കാരം സുരേന്ദ്രന്‍ നായര്‍ക്ക്

തിരുവനന്തപുരം : ചിത്രകലാ രംഗത്ത്‌ സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായർ അർഹനായി. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമർപ്പണ തീയതി പിന്നീട് തീരുമാനിക്കും.2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ തെരഞ്ഞെടുത്തത്. പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട്‌ ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും നീലിമ […]

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഷൈനിയും തനൂജയ്ക്കും ആരാധകരടക്കം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.