മൂന്നാം വന്ദേഭാരത്: ആദ്യ യാത്ര 31ന്

കൊച്ചി: സംസ്ഥാനത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. 31ന് ആണ് ആദ്യ യാത്ര. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തും. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, […]

ടോൾ പിരിക്കാൻ ഇനി ഉപഗ്രഹ സംവിധാനം

ന്യൂഡല്‍ഹി: പ്രധാന ദേശീയ പാതകളിലെ ടോൾ പിരിവ് സമ്പ്രദായം പുതുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.രണ്ട് മാസത്തിനുള്ളില്‍ പുതിയ രീതി നിലവിൽ വരും. ഉപഗ്രഹ അടിസ്ഥാനത്തിലുള്ള പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. തിരഞ്ഞെടുത്ത ദേശീയ പാതകളില്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കും. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം ഇത് പ്രവർത്തിക്കും. ടോള്‍ പിരിവിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ആണ് ലക്ഷ്യം. […]

20 കോടി രൂപ തട്ടിപ്പ്: പ്രതി കീഴടങ്ങി

തൃശൂര്‍: വ്യാജരേഖകൾ ചമച്ച് 20 കോടിയോളം രൂപയുമായി ഒളിവില്‍ പോയ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ മുൻ അസിസ്റ്റന്റ് ജനറല്‍ മാനേജർ ധന്യാ മോഹന്‍ കീഴടങ്ങി. കൊല്ലം സ്വദേശിനി അവർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.18 വര്‍ഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ധന്യാ മോഹന്‍ . 2019 മുതല്‍ വ്യാജ വായപകളെടുത്ത് കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റേയും സഹോദരന്റേയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് […]

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നും, അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണെന്നും 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുന്‍പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കൂടാതെ 2024 ജൂണ്‍ 13ന് മേല്‍നോട്ട സമിതിയും പരിശോധന […]

അമിത ജോലി ഭാരം: അന്വേഷണം വയ്യെന്ന് സി ബി ഐ

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഏറെറടുക്കാൻ വയ്യെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. അമിത ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കാരണമെത്രെ. കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാ‍ർ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ സിബിഐയോട് നിലപാട് തേടിയിരുന്നു. ഹൈറിച്ചിന് സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്നും ജോലി ഭാരം കൂടുതലായിതിനാൽ ഒഴിവാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. […]

മൂന്നര വയസുകാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: ഫലപ്രദമായ ചികിൽസ ഇല്ലാത്ത മാരക രോഗമായ അമീബിക് മസ്തിഷ്ക ജ്വരം , കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനെ ബാധിച്ചു എന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ കുട്ടി. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോഗം ഇതു തന്നെയാണെന്ന് ഉറപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗം തെളിഞ്ഞിരുന്നു.തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് […]

കേരളം പരിധി വിടുന്നു….

ന്യൂഡല്‍ഹി:വിദേശകാര്യ സെക്രട്ടറിയായി ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാസനയുമായി കേന്ദ്ര സർക്കാർ. വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറുകയാണ് പിണറായി വിജയൻ  സർക്കാർ ചെയ്യുന്നത്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച്‌ വിദേശകാര്യം പൂർണമായും യൂണിയൻ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. അതാത് അത് സംസ്ഥാന വിഷയമല്ല. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്നതുമല്ല. അതിനാല്‍, ഭരണഘടനപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളില്‍ സംസ്ഥാന സർക്കാരുകള്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാള്‍ […]

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. യെലോ അലർട്ടുള്ള മറ്റ് ജില്ലകൾ: വ്യാഴം: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]