ബൃഹത് ശില്പങ്ങളുടെ ബ്രഹ്മാവിന് ജന്മദിനം

ആർ. ഗോപാലകൃഷ്ണൻ ⭕ “എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു…” കേരളത്തിലെ ശില്‌പകലാരംഗത്തിന്‌ പുതിയ ദിശാബോധവും ജനകീയഭാവവും നല്‌കിയ കലാകാരൻ… കാനായി കുഞ്ഞിരാമൻ. അദ്ദേഹത്തിന് 87-ാം ജന്മദിന ആശംസകൾ!   🔸 നമ്മുടെ നാടോടി ബിംബങ്ങളെയും മിത്തുകളെയും അനുഷ്‌ഠാന കലകളുടെ പ്രതീകങ്ങളെയും ത്രിമാനരൂപത്തിൽ ആവാഹിച്ച് മനുഷ്യാവസ്ഥയുമായും സാമൂഹിക സങ്കല്‌പങ്ങളുമായും കൂട്ടിയിണക്കി ശില്‌പങ്ങളിലൂടെ വ്യാഖ്യാനിച്ച്‌ മൂര്‍ത്തവത്‌കരിക്കരിക്കുകയാണ് കാനായി ചെയ്തത്. കാനായി കുഞ്ഞിരാമനെ പോലെ ശില്‍പ്പകലയെ ഇത്രയും ജനകീയമാക്കിയ ഒരു കലകാരന്‍ വേറെ ഉണ്ടാകില്ല.   ഒരു […]

‘നനഞ്ഞുപോയി എങ്കിലും ജ്വാല’

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഒരു തലമുറയെ ആകെ ആവേശം കൊള്ളിച്ച ജീനിയസ്സുകളുടെ ഇടയിലെ ജീനിയസ്സായ കെ. ബാലകൃഷ്ണൻ എന്ന കൗമുദി ബാലകൃഷ്ണൻ. അറുപത് തികയുന്നതിന് രണ്ടാഴ്ച മുമ്പ് വിടപറഞ്ഞ ആ പ്രതിഭയുടെ 40-ാം ഓർമ്മദിനം: സ്മരണാഞ്ജലി! 🙏   പത്രാധിപരും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്നു കെ. ബാലകൃഷ്ണൻ. രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾക്കും നെട്ടോട്ടങ്ങൾക്കുമിടയിൽ ആഴത്തിൽ വായിക്കാനും നിരന്തരം എഴുതാനും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ നടത്താനും സമയം കണ്ടെത്തിയ പ്രതിഭാശാലിയായ ബാലകൃഷ്ണന്റെ മൗലികതയും ആർജവവുമുള്ള അഭിപ്രായങ്ങൾ കേൾക്കാൾ […]

ആ മഹാപ്രളയത്തിന്റെ ഓർമ്മകൾ

ആർ. ഗോപാലകൃഷ്ണൻ  🔸🔸 “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം” എന്ന പ്രയോഗം ഞാൻ ചെറുപ്പകാലം മുതലേ കേട്ടു വരുന്നതാണ്…. അലുവ കടുങ്ങല്ലൂരിൽ ദാമോദരൻ കർത്താവിന്റെ മകനായി ജനിച്ച എന്റെ അച്ഛന് അന്ന് പന്ത്രണ്ട് വയസ്സ്: ഈ മഹാപ്രളയത്തിന്റെ നേർസാക്ഷിയായ അച്ഛന്റെ സംഭാഷണത്തിൽ ഇടക്കിടെ വരുന്ന ഈ പ്രയോഗത്തിന്റെ (“തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം”) അർത്ഥവ്യാപ്തി വാസ്തവത്തിൽ എനിക്ക് അക്കാലത്ത് മനസ്സിലായിരുന്നില്ല. മൂവ്വാറ്റുപുഴയാറിന്റെ മുഖ്യ പോഷകനദിയായ തൊടുപുഴയാറിന്റെ കരയിൽ ജനിച്ചു വളർന്ന ഞാനും ചെറുപ്പം മുതൽ വെള്ളപ്പൊക്കങ്ങൾ കണ്ടിട്ടുണ്ടായിരുന്നു… കുറെ ദിവസത്തേക്ക് സ്ക്കൂൾ അവധി […]

വരയുടെ കുലപതി ഓർമ്മയായിട്ട് ഒരു വർഷം

ആർ.ഗോപാലകൃഷ്ണൻ 🌍 മലയാളത്തിൻ്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണരേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ‘വരയുടെ പരമശിവ’നെന്ന് സാക്ഷാൽ വി.കെ.എൻ. വിളിച്ച നമ്പൂതിരിയുടെ വിരലുകൾ ‘രേഖകൾ ക്കു ജീവൻ പകർന്ന ‘ബ്രഹ്മാവാ’ണ്… (വരയുടെ പരമശിവനായ വാസേവൻ എന്നാണ് കൃത്യമായ വി.കെ.എൻ. പ്രയോഗം) കരുവനാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന കെ. എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി, ഒരു ഇല്ലസ്ട്രേഷൻ്റെ- ചിത്രണത്തിൻ്റെ- അകമ്പടിയില്ലാതെ മലയാളികൾ തിരിച്ചറിയുന്ന കലാകാരനാണ്…   ‘ആർട്ടിസ്റ്റ്’ എന്നു പേരിനോട് ചേർത്തു പറയുന്നുന്നതിൽ നമ്പൂതിരി പലപ്പോഴും […]

സ്വാമിജിയുടെ അന്ത്യ നിമിഷങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏 “നാല്പത് കാണാൻ ഞാനുണ്ടാകില്ലാ!” എന്ന് സ്വാമി വിവേകാനന്ദൻ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നെത്രേ! എന്തായാലും നാല്പത് വയസ് തികയാൻ ഏഴു മാസത്തിലധികം ബാക്കി നില്ക്കേ, 1902 ജൂലൈ നാല്, വെള്ളിയാഴ്ച, രാത്രി 9.10-ന് അതു സംഭവിച്ചു.സ്വാമിജിയുടെ 1 22-ാം സമാധിദിനം ഇന്ന് 🔸 ഗംഗയുടെ പടിഞ്ഞാറെ കരയിൽ സ്വാമിജി തന്നെ സ്ഥാപിച്ച ബലൂർ മഠത്തിലായിരു അദ്ദേഹത്തിന്റെ വാസം. ആ ദിവസം അല്പം മഴയുണ്ടായിരുന്നു; എങ്കിലും ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ അന്നും സ്വാമി വിവേകാനന്ദൻ അതിരാവിലെ […]

അയ്യങ്കാളി – 83-ാം ചരമവാർഷിക ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ  പാർ‍ശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന്‌ പാതയൊരുക്കിയ മഹാത്മൻ:> അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ ശ്രമങ്ങളെ ആരാധനയൊടെയല്ലാതെ കാണാൻ കഴിയില്ല… പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്.                                 […]

സത്യൻ്റെ വെളിച്ചം കാണാതെപോയ ആദ്യ ചിത്രങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏  അനശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ച, പക്ഷേ, വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്….     🌏 നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത ‘ആത്മസഖി’യിലൂടെ സത്യന്‍ ആദ്യമായി കടന്നുവരുന്നത് എന്നത് ചരിത്ര യാഥാർത്ഥ്യം. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തി.   പക്ഷേ, സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും […]

ഗുരു നിത്യചൈതന്യയതി🔸25-ാം ഓർമ്മ ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ 🌀 ❝ ‘ദൈവം’ ഒരു ‘നാമ’മല്ല, ‘ക്രിയ’യാണ്! ❞ എന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാനാകാത്ത തത്വം നുണ. തൻ്റെ ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ആവശ്യമായ യഥാര്‍ഥ ആത്മീയതയെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. ആശ്രമവാസത്തെ മതേതരമൂല്യങ്ങളാല്‍ സമൃദ്ധമാക്കിയ ഗുരു നിത്യ ചൈതന്യയതിയുടെ 24-ാം ഓർമ്മ ദിനം, ഇന്ന്.   🌍 ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2-നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. […]

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ വിട പറഞ്ഞിട്ട് കാൽനൂറ്റാണ്ട്

ആർ. ഗോപാലകൃഷ്ണൻ  🔸🔸 മോഹിനിയാട്ടത്തിന് നിയമങ്ങളും ആട്ടപ്രകാരവും ചിട്ടപ്പെടുത്തി ആധുനിക കാലത്തെ അരങ്ങിനിണങ്ങുന്ന രീതിയിൽ പരിഷ്കരിച്ച പ്രതിഭാശാലിയായ നർത്തകിയാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. ഭർത്താവായ കലാമണ്ഡലം കൃഷ്ണൻ നായരെ പോലെ കാലത്തെ അതിജീവിക്കാൻ പ്രതിഭയുള്ള കലാകാരി. കേരളം കണ്ട അസാധാരണ പ്രതിഭകളിൽ ഒരാളായിരുന്നു കല്യാണിക്കുട്ടിയമ്മ. മുഖ്യ കര്‍മ്മമേഖല മോഹിനിയാട്ടം ആയിരുന്നുവെങ്കിലും  സിനിമ ഉൾപ്പെടെ വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചു കൊണ്ടായിരുന്നു അവരുടെ ജീവിതയാത്ര. കഥകളി എന്ന കലാരൂപത്തിന് താൻ നൽകിയ പോഷണം പോലെ മോഹിനിയാട്ടത്തിനും നൽകണമെന്ന ആഗ്രഹം നിറവേറ്റാൻ മഹാകവി […]

നർഗീസ് ദത്തിൻ്റെ ഓർമകൾക്ക് 43 വർഷം…

ആർ. ഗോപാലകൃഷ്ണൻ  മദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്. 🔸🔸 ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു. ‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി ! 🌍 […]