പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമിയിൽ

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരം പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമി ഫൈനലിൽ എത്തി. മകന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട് കരയുന്ന അമ്മയുടെ ചിത്രം വൈറലായിരുന്നു.16 വയസ്സുള്ള പ്രാഗ്നാനന്ദ ചെന്നൈ സ്വദേശിയാണ്. വനിതാ ഗ്രാൻഡ് മാസ്റ്റർ വൈശാലി രമേഷ് ബാബു മൂത്തസഹോദരിയാണ്.

നെറ്റിയിൽ ഭസ്മക്കുറിതൊട്ട് കളിക്കാനിറങ്ങുന്ന പ്രാഗ്നാനന്ദ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ലോക ചാമ്പ്യന്റെ കെട്ടും മട്ടുമില്ലാത്ത പ്രാഗ്നാനന്ദ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതം കണ്ട മികച്ച കളിക്കാരനാണ്.

ലോക ചെസ് ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസനെ  ഗ്രാൻഡ് മാസ്റ്റർ ആർ പ്രാഗ്നാനന്ദ നേരത്തെ അട്ടിമറിച്ചിരുന്നു . എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലായിരുന്നു ഇന്ത്യൻ താരത്തിന്റെ ഞെട്ടിക്കൽ.

കറുത്ത കരുക്കളുമായി കളിച്ച പ്രാഗ്നാനന്ദ 39 നീക്കങ്ങളിൽ നോർവേ താരത്തെ വീഴ്ത്തി. തുടർച്ചയായ മൂന്നുഗെയിമുകൾ ജയിച്ചുനിൽക്കേയാണ് കാൾസന്റെ തോൽവി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News