ജയിലറകളില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ തടവുകാര്‍

പി.രാജന്‍   പുടിന്‍റെ റഷ്യയില്‍ രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായിരിക്കുന്നു. ജനാധിപത്യത്തിന്‍റെ ഉന്നത രൂപം സോഷ്യലിസമാണെന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മൂഢ വിശ്വാസം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതേ സമയം ജനകീയ ജനാധിപത്യത്തിനും അല്ലങ്കില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനും ബദലായി അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സോഷ്യല്‍ ഡമോക്രാറ്റുകളെ അവര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളേയും വിമര്‍ശകരേയും ഇല്ലാതാക്കുക എന്ന നയമാണ് പുടിന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എതിരാളികളെ ഉന്മൂലനം  ചെയ്യുന്ന പഴയ യൂറോപ്പിലെ […]

‘മാണിക്കവാചകർ’

ആർ. ഗോപാലകൃഷ്ണൻ 🔸 “മാണിക്കവാചകരുടെ ‘തിരുവാചക’ത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല…” ‘മാണിക്കവാചക’രെ കേട്ടിട്ടില്ലാത്തവർ ഈ പാട്ട് കേട്ടിട്ടുണ്ടാകുമല്ലോ, ഇല്ല ? “മാണിക്ക വാസകർ മൊഴികൾ നൽകീ ദേവീ ഇളങ്കോവടികൾ ചിലമ്പു നൽകി …” (“ഒരു മുറയ് വന്തു പാർത്തായ” എന്ന ഗാനത്തിൽ നിന്ന്: ‘മണിച്ചിത്രത്താഴ്’ (1993) സിനിമ – രചന: ബിച്ചു തിരുമലയും വാലിയും ചേർന്ന്) https://youtu.be/UR-r3xNX1sU തമിഴകത്ത് ‘മാണിക്യവാചകം’ എന്ന് പേര് പലർക്കുമുണ്ട്; എനിക്ക് ഏറെ പ്രയോജനം ചെയ്ത, കോളേജ് ലവൽ മാത്ത്സ് […]

നിയമനിർമ്മാണത്തിൽ സ്ത്രീ ശക്തി

പി.രാജൻ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ മൂന്നിലൊന്ന് വനിതാ സ്ഥാനാർത്ഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ അവഗണിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിക്കാതെ വരും. വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടു ശേഖരിച്ച ഒപ്പുകൾ നിരത്തി വെച്ചു കൊണ്ടാണ്, രക്തസാക്ഷി മണ്ഡപം മുതൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ മുന്നണികളുടെ ആസ്ഥാനങ്ങളിലേക്ക് സ്ത്രീ സംഘടനകളിലെ പ്രക്ഷാഭകർ നൂതന രീതിയിൽ സമരം നടത്തിയത്. ഇത് കൊണ്ട് മാത്രം സത്രീകൾക്കു അർഹമായ പ്രതിനിധ്യം നൽകാൻ രാഷ്ട്റീയ കക്ഷി നേതാക്കൾ തയാറാകുമെന്നു കരുതാനാവില്ല. നിയമസഭകളിൽ വനിതാ […]

ചുംബനം കാത്തിരിക്കുന്ന പൊന്നമ്പിളി .

സതീഷ് കുമാർ വിശാഖപട്ടണം  “ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അമ്പിളീ അമ്പിളി പൊന്നമ്പിളീ ചുംബനം കൊള്ളാനൊരുങ്ങീ… “ https://youtu.be/DpvpFBuoEZM?t=14 1978 -ൽ കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങിയ “കാത്തിരുന്ന നിമിഷം” എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനമാണിത്. ശ്രീകുമാരൻതമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത ഈ ഗാനം  പാടിയത്   യേശുദാസ്. എത്ര കാവ്യാത്മകമായ വരികൾ, എത്ര ഭാവാത്മകമായ സംഗീതം. കമൽഹാസനും വിധുബാലയുമായിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചത്. ഉലകനായകൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന കമൽഹാസൻ എന്ന നടനെ മലയാളികൾ ഇഷ്ടപ്പെടാൻ […]

ഉന്മാദം പൂക്കുന്ന കാലം  ഭ്രമിപ്പിക്കും ഭ്രമയുഗം

ഡോ ജോസ് ജോസഫ്  കലിയുഗത്തിൻ്റെ അപഭ്രംശമാണ് ഭ്രമ യുഗം. ദൈവം പലായനം ചെയ്ത ആ യുഗത്തിൻ്റെ  സർവ്വാധിപതി കൊടുമൺ പോറ്റിയാണ്. ഭ്രമയുഗത്തിലെ സമാന്തര പ്രപഞ്ചത്തിൽ കാലവും സമയവും പ്രകൃതിയുമെല്ലാം മഹാ മാന്ത്രികനായ പോറ്റിയുടെ നിയന്ത്രണത്തിലാണ്. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഡമായ തമോഗർത്തം പോലെയാണ് കൊടുമൺ പോറ്റിയുടെ മന. അടുത്തെത്തുന്ന ആരെയും അകത്തേക്ക് വലിച്ചെടുക്കും.പടിപ്പുര കടന്നെത്തിയാൽ പിന്നെ പുറത്തേക്കൊരു രക്ഷപെടൽ ഇല്ല. അകപ്പെട്ട ഒന്നിനും സൂര്യപ്രകാശത്തിനു പോലും പുറത്തേക്കു കടക്കാനാവില്ല. ആ ഇരുണ്ട ലോകത്ത് ഓർമ്മകൾ താനെ മാഞ്ഞു പോകും. […]

റിലയൻസ് വെച്ചടി വെച്ചടി വളരട്ടെ….

എസ്. ശ്രീകണ്ഠൻ ഇരുപതു ലക്ഷം കോടി കടന്നു റിലയൻസിൻ്റെ കമ്പോള മൂല്യം. ഒരു ഇന്ത്യൻ കമ്പനിക്ക് ഈ നേട്ടം നടാടെ. ഇക്കൊല്ലം ഇതിനകം റിലയൻസ് ഓഹരി കയറിയത് 14 % ൽ ഏറെ. ബിഎസ്ഇയിൽ ഇന്ന് ഒരു വർഷത്തെ ഉയർന്ന വിലയായ 2957 രൂപ വരെ ഒരു വേള എത്തി. 2005 ആഗസ്തിലാണ് റിലയൻസ് ഒരു ലക്ഷം കോടി കടക്കുന്നത്. രണ്ടു കൊല്ലം കൊണ്ട് ഇത് രണ്ടു ലക്ഷം കോടി കടന്നു. തിയ്യതി പറഞ്ഞാൽ 2007 ഏപ്രിലിൽ . […]

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ………………

സതീഷ് കുമാർ വിശാഖപട്ടണം   സർഗ്ഗസൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയവിദ്യാർത്ഥികളായിരുന്ന   ഓ എൻ വി കുറുപ്പും   ദേവരാജൻ മാസ്റ്ററും . കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത്  ദേവരാജൻ മാസ്റ്ററുടെ  ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു.  ആ കലാലയസൗഹൃദത്തിന്റെ ഉദ്യാനകാന്തി  “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി.  ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ചരിത്രം തിരുത്തിയെഴുതിയ  ആ നാടകത്തിന്റെ ഉൾക്കരുത്ത്. “പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ….” “വെള്ളാരംകുന്നിലെ […]

കാറല്‍ മാർക്സ് ക്ഷമിക്കണം, ആഡം സ്മിത്തിനു സ്വാഗതം

കെ.ഗോപാലകൃഷ്ണൻ വി​​​​​​​​ക​​​​​​​​സ​​​​​​​​ന പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ൽ സ്വ​​​​​​​​കാ​​​​​​​​ര്യ​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യ്ക്കു കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളൊ​​​​​​​രു​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ട​​​​​​തു ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മു​​​​​​ന്ന​​​​​​ണി സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ പ​​​​​​തി​​​​​​വു ന​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍നി​​​​​​ന്നും പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്നും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ പു​​​​​​രോ​​​​​​ഗ​​​​​​മ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു മാ​​​​​​റു​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും വ്യ​​​​​​ക്ത​​​​​​മാ​​​​​​യ സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ധ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി കെ.​​​​​​​​എ​​​​​​​​ന്‍. ബാ​​​​​​​​ല​​​​​​​​ഗോ​​​​​​​​പാ​​​​​​​​ല്‍ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച കേ​​​​​​ര​​​​​​ള ബ​​​​​​​​ജ​​​​​​​​റ്റി​​​​​​ലെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ. സം​​​​​​​​സ്ഥാ​​​​​​​​നം നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന ക​​​​​​ടു​​​​​​ത്ത സാ​​​​​​ന്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ പാ​​​​​​​​ര്‍ട്ടി​​​​​​​​യി​​​​​​​​ല്‍നി​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​നു​​​​​​​​മ​​​​​​​​തി ല​​​​​​ഭി​​​​​​ക്കും​​​​​​ മുൻപേയാണ് ഈ ​​​​​​ന​​​​​​യ​​​​​​സ​​​​​​മീ​​​​​​പ​​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. “ത​​​​​​​​ക​​​​​​​​രി​​​​​​​​ല്ല കേ​​​​​​​​ര​​​​​​​​ളം, ത​​​​​​​​ക​​​​​​​​രി​​​​​​​​ല്ല കേ​​​​​​​​ര​​​​​​​​ളം, ത​​​​​​​​ക​​​​​​​​ര്‍ക്കാ​​​​​​​​നാ​​കി​​​​​​​​ല്ല കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ’’ എ​​​​​​​​ന്ന് ആ​​​​​​ദ്യ​​​​​​മേ​​​​​​ത​​​​​​ന്നെ പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ണ്ട് കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കാ​​​​​​തെ​​​​​യാ​​​​​ണു പു​​​​​​തി​​​​​​യ ന​​​​​​യ​​​​​​സ​​​​​​മീ​​​​​​പ​​​​​​ന​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ […]

പൊരുതി നേടുംഹിന്ദുസ്ഥാൻ….

പി.രാജൻ ‘ചിരിച്ചു നേടും പാക്കിസ്ഥാൻ, പൊരുതി നേടും ഹിന്ദുസ്ഥാൻ’ എന്നൊരു മുദ്രാവാക്യം സ്വാതന്ത്ര്യപ്പുലരിയിൽ പോലും മുസ്ലിം ലീഗുകാർ വിളിച്ചിരുന്നു. ഹിന്ദിയിലുള്ള ഈ മുദ്രാവാക്യം വിളിച്ചു കൊണ്ട് പഴയ മുസ്ലിം ലീഗുകാർ കോഴിക്കോട്ട് പ്രകടനം നടത്തിയിട്ടുണ്ട്.ചരിത്രത്തോട് കലഹിച്ചിട്ട് കാര്യമില്ല.പക്ഷെ സത്യം വിസ്മരിക്കാനുമാവില്ല. മഹാപണ്ഡിതനായ ഡോ.അംബേദ്ക്കർ, 1946 ൽ പോലും ബ്രിട്ടീഷുകാർ ഇന്ത്യ വിടരുതെന്ന് കമ്പിയടിച്ചയാളാണ്.സ്വതന്ത്ര ഭാരതത്തിൽ ഐത്തം പോലും അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയാറാകുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. പക്ഷെ അംബേദ്ക്കർ ഭരണഘടനാ നിർമ്മാണത്തിൻ്റെ നേതൃസ്ഥാനത്തെത്തുന്നതിനു മുമ്പേ തന്നെ ഐത്തം നിരോധിക്കുന്ന […]

വളച്ചുകെട്ടലുകളില്ലാത്ത പോലീസ് സ്റ്റോറി അന്വേഷിപ്പിൻ കണ്ടെത്തും

ഡോ ജോസ് ജോസഫ്  മലയാള സിനിമയിൽ ഇത് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് പോലീസ് സ്റ്റോറികളുടെ പ്രളയകാലമാണ്. പോലീസ് സ്റ്റോറികൾക്ക് എക്കാലവും പ്രേക്ഷകരിൽ  വലിയൊരു ആരാധകവൃന്ദമുണ്ട്. വലിക്കെകഴിഞ്ഞ മാസം പുറത്തിറങ്ങിയ ജയറാം- മമ്മൂട്ടി ചിത്രം ഒസ്ലറിന് ശേഷം റിലീസാകുന്ന മറ്റൊരു പോലീസ് സ്റ്റോറിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. .1990കളുടെ ആദ്യം നടക്കുന്ന ഒരു കൊലപാതകം. അതിനും 6 വർഷം മുമ്പു നടന്ന മറ്റൊരു കൊലപാതകം. ഒരു സിനിമയ്ക്കുള്ളിൽ  പരസ്പര ബന്ധമില്ലാത്ത രണ്ടു കൊലപാതകങ്ങളുടെ അന്വേഷണ കഥ പറയുന്ന സിനിമയാണ് ഡാർവിൻ കുര്യാക്കോസ് […]