ഇലക്ടറൽ ബോണ്ടും ഉരുളക്കിഴങ്ങ് ബോണ്ടയും

ക്ഷത്രിയൻ വസ്തുക്കൾ രണ്ടാണെങ്കിലും ബോണ്ടും ബോണ്ടയും തമ്മിൽ ഉച്ചാരണത്തിൽ നല്ല സാദൃശ്യമാണ്. വിവാദമായി മാറിയ ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ ഉച്ചാരണത്തിലെ ഈ സാദൃശ്യമാണ് ചിലർക്ക് വിനയും മറ്റു ചിലർക്ക് തുണയും ആയതെന്ന് പറയാം.  ബോണ്ട് എന്ന് കേട്ടപ്പോൾ ബോണ്ടയെന്ന് തെറ്റിദ്ധരിച്ചതാകാം ബിജെപി ബോണ്ടുകൾ വാങ്ങിക്കൂട്ടാൻ കാരണം. ബോണ്ട ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള പലഹാരമാണ്. ഉരുളക്കിഴങ്ങാണെങ്കിൽ ഉത്തരേന്ത്യൻ ഭക്ഷണ മേശയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത സാധനവും. ഉത്തരേന്ത്യക്കാരുടെ മനമിളക്കുന്ന എന്തും വാങ്ങിക്കൂട്ടുകയും വാരിക്കൂട്ടുകയും ചെയ്യുക എന്നത് പ്രഖ്യാപിത ലക്ഷ്യമായുള്ള പാർട്ടിയാണ് ബിജെപി. […]

ചിത്രഗീതികളിൽ തെളിയുന്ന കറുപ്പഴകുകൾ….

സതീഷ് കുമാർ വിശാഖപട്ടണം  കറുപ്പിന് ഏഴഴകാണെന്നാണ് പണ്ഡിതമതം.  എന്നാൽ  ചിലപ്പോഴെങ്കിലും കറുപ്പ്   പ്രതിഷേധത്തിന്റെ , ദുഃഖത്തിന്റെ , അവഗണനയുടെ, വിവേചനത്തിൻ്റെ , ഭയത്തിൻ്റെ, പരിഹാസത്തിൻ്റെയൊക്കെ കൊടിയടയാളമായി  മാറുന്ന കാഴ്ചകൾ പൊതു സമൂഹത്തെ അലോസരപ്പെടുത്താറുണ്ട്..   കറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ മലയാള ചലച്ചിത്രഗാനങ്ങളിൽ ഈ നിറം സൃഷ്ട്രിച്ച ഭാവതലങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ കുറിപ്പിലൂടെ…..  “കറുകറുത്തൊരു  പെണ്ണാണ്  കടഞ്ഞെടുത്തൊരു   മെയ്യാണ് …. “ https://youtu.be/nz__B23qTYc?t=20 “ഞാവൽ പഴങ്ങൾ “എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി എഴുതി ശ്യാം സംഗീതം […]

അനുപമേ അഴകേ …

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ എം ജി ആർ  നായകനായി അഭിനയിക്കുന്ന  “പാശം ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ 18 വയസ്സുള്ള സെലിൻ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ സെലിൻ എന്ന പേര്  എം ജി ആറിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ നായികക്ക് ഒരു പുതിയ പേരിട്ടു. “സരസ്വതി ദേവി . “ എ.വി.എം. സ്റ്റുഡിയോയിൽ  ഒരു മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേർന്ന […]

എന്തു പറ്റി കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്ക്?

എസ്. ശ്രീകണ്ഠൻ കമ്മ്യൂണിസ്റ്റ് ക്യൂബയിൽ എന്താണ് സംഭവിക്കുന്നത്?. “The Caribbean island is going through its harshest economic crisis in three decades”. ബ്ളുംബർഗിൻ്റെ വിഖ്യാത പംക്തീകാരൻ ജുവാൻ പാബ്ളോ സ്പിനെറ്റോ അൽപ്പം മുമ്പ് എഴുതിക്കണ്ടത്. The world should prepare for an eventual and sorely needed regime change. ലാറ്റിൻ അമേരിക്കൻ സമ്പത്തിൻ്റെ രാഷ്ട്രീയത്തിൻ്റ കച്ചവടത്തിൻ്റെ പൊരുളറിയാവുന്ന വിദ്വാൻറ വിലയിരുത്തൽ . ഭക്ഷണമില്ല; വൈദ്യുതിയില്ല. ജനത്തിന് വല്ലാത്ത നരകയാതന . […]

ഗണേഷ് പാര്‍ക്ക് @ അയർലണ്ട്

ആർ. ഗോപാലകൃഷ്ണൻ  പരമ്പരാഗത ഭാരതീയ ശില്പവൈഭവത്തിൽ സൗന്ദര്യദർശനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഗണപതി ശില്പങ്ങൾ’. മനോഹരവും കൗതുകരവുമായ ഈ മാതംഗരൂപിയുടെ മാനുഷിക ചേഷ്ടകളുടെ ആവിഷ്ക്കാരങ്ങൾ കണ്ടാൽ ഏതു സൗന്ദര്യാസ്വാദകനും, അയാളൊരു അവിശ്വാസിയായിരുന്നാൽ പോലും, പ്രണമിച്ചു പോകും. പ്രണമിക്കുക മാത്രമല്ല ശില്പിയുടെ നൈപുണ്യത്തിനു മുന്നിൽ ‘ഏത്തമിടൽ’ പോലും നടത്തിപ്പോകും! 🌏 ചിത്രങ്ങളിൽ ഉള്ളത്  അയർലണ്ടിലെ ഒരു ഗണേഷ് പാര്‍ക്കിൽ നിന്നുള്ളതാണ്: അയർലണ്ടിലെ വിക്ലോ കൗണ്ടി റൌണ്ട്വുഡിന് സമീപം സ്ഥിതി ചെയ്യുന്ന വിക്ടേഴ്‌സ് വേ. (Victor’s Way, located near […]

ഇ എം എസ്സിൻ്റെ ഒരു തുറന്നകത്ത്

പി. രാജൻ എം.എ. ജോണിനും പരിവർത്തനവാദികൾക്കും എന്ന തലക്കെട്ടിൽ മാർക്സിസ്റ്റ് നേതാവ് ഇ.എം.എസ്സ്. എഴുതിയ തുറന്ന കത്ത് ഇന്ന് ഓർമ്മ വന്നത് സ്വാഭാവികമാണ്. പരിവർത്തനവാദികൾക്ക് രാഷ്ട്രീയ രംഗത്ത് ലഭിച്ച വലിയ അംഗീകാരമായിരുന്നൂ അത്. ഒരു പക്ഷെ സംസ്ഥാന നിയമസഭകളിലോ പാർളിമെൻ്റിലോ പ്രാതിനിധ്യമില്ലാത്ത ഒരു രാഷ്ടീയ ഗ്രൂപ്പിനു ഇത്തരത്തിൽ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിൽ നിന്ന് അംഗീകാരം ലഭിച്ചതായി ഓർക്കുന്നില്ല. ഈ കത്തിന് എം.എ. ജോൺ എഴുതിയ മറുപടിയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ്സിനേയോ  സി.പി.ഐയേയോ സിപി. എം നേയോ […]

കോണ്‍ഗ്രസ്സ് മുക്ത ഭാരതവും തിരഞ്ഞെടുപ്പും

പി.രാജന്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി. പറയുന്നു. എന്നാല്‍ കേരളത്തില്‍ ഈ ലക്ഷ്യം സഹായിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുന്നതിനായിരിക്കും. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സഖ്യവും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയാടിസ്ഥാന ത്തിലുള്ള വോട്ടുകളുടെ ധ്രൂവീകരണത്തിനാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പായാല്‍ ഇന്‍ഡ്യയിലെ മുസ്ലിംകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.  ഇടതുപക്ഷത്തിന്‍റെ എതിരാളികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാമെന്നാണ് […]

ക്ഷുഭിതയൗവനവും സുകുമാരനും…

സതീഷ് കുമാർ വിശാഖപട്ടണം സർവ്വഗുണസമ്പന്നരായ നായകന്മാരെ വകഞ്ഞു മാറ്റി ക്ഷുഭിതയൗവനങ്ങളുടെ കഥകൾ  വെള്ളിത്തിരയിലേക്ക് എത്തുന്നത്  എഴുപതുകളിലാണ്.  ഹിന്ദിയിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തുമൊക്കെ വ്യവസ്ഥിതികളോട് കലഹിച്ച് രോഷാകുലരായ യുവത്വത്തിന്റെ പ്രതീകങ്ങളായപ്പോൾ ആ ദൗത്യം  മലയാള സിനിമയിൽ ഏറ്റെടുത്തത് സുകുമാരൻ എന്ന നടനായിരുന്നു. 1945 മാർച്ച് 18 – ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച സുകുമാരൻ  ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച “നിർമ്മാല്യ ”  ത്തിലെ  വെളിച്ചപ്പാടിന്റെ ധിക്കാരിയായ മകനായിട്ടാണ് വെള്ളിത്തിരയിലേക്കു കടന്നുവരുന്നത്. പഠിച്ചിട്ടും ജോലിയൊന്നും […]

കലാകേരളത്തിന്റെ ശ്രീ …

സതീഷ് കുമാർ വിശാഖപട്ടണം  കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെക്കുറിച്ച് മലയാളത്തിൽ എത്രയോ കവികൾ എത്രയെത്ര ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് ….!  എന്നാൽ  “തിരുവോണം” എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ   “തിരുവോണപ്പുലരിതൻ   തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…”  https://youtu.be/v4XqeKI1M28?t=35 എന്ന ഗാനത്തെ മറികടക്കുന്ന  മറ്റൊരു ഗാനവും  കേട്ടതായി ഓർക്കുന്നില്ല …  “ദൈവത്തിന്റെ സ്വന്തം നാട് “എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെക്കുറിച്ചും എത്രയോ പാട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു.  “കേരളം കേരളം  കേളികൊട്ടുയരുന്ന കേരളം കേളീകദംബം പൂക്കും കേരളം കേരകേളി സദനമാം  എൻകേരളം…” https://youtu.be/FDnBNGauXvE?t=14 എന്ന […]

പരിസ്ഥിതി വിഷയങ്ങളുടെ ഡോക്യു- ഡ്രാമ ഇതുവരെ 

   ഡോ ജോസ് ജോസഫ്  കഴിഞ്ഞ വർഷം നടന്ന മൂന്നാമത് കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ   പരിസ്ഥിതി വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രമാണ് ഇതുവരെ. 2017 ൽ മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത  അനിൽ തോമസാണ് ഇതുവരെയുടെ സംവിധായകൻ. കലാഭവൻ ഷാജോൺ നായക വേഷത്തിലെത്തുന്ന ഇതുവരെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക്  ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും നിസ്സഹായതയുമാണ്  ചർച്ച […]