റിലയൻസ് വെച്ചടി വെച്ചടി വളരട്ടെ….

എസ്. ശ്രീകണ്ഠൻ

രുപതു ലക്ഷം കോടി കടന്നു റിലയൻസിൻ്റെ കമ്പോള മൂല്യം. ഒരു ഇന്ത്യൻ കമ്പനിക്ക് ഈ നേട്ടം നടാടെ.

ഇക്കൊല്ലം ഇതിനകം റിലയൻസ് ഓഹരി കയറിയത് 14 % ൽ ഏറെ. ബിഎസ്ഇയിൽ ഇന്ന് ഒരു വർഷത്തെ ഉയർന്ന വിലയായ 2957 രൂപ വരെ ഒരു വേള എത്തി. 2005 ആഗസ്തിലാണ് റിലയൻസ് ഒരു ലക്ഷം കോടി കടക്കുന്നത്.

രണ്ടു കൊല്ലം കൊണ്ട് ഇത് രണ്ടു ലക്ഷം കോടി കടന്നു. തിയ്യതി പറഞ്ഞാൽ 2007 ഏപ്രിലിൽ . 2007 സപ്തംബറിൽ 3 ലക്ഷം കോടിയായി. അക്കൊല്ലം ഒക്ടോബറിൽ തന്നെ 4 ലക്ഷം കോടി. പിന്നീട് മന്ദഗതിയിലായി വളർച്ച. നാലു ലക്ഷം കോടിയിൽ നിന്ന് അഞ്ചു ലക്ഷം കോടിയാവാൻ 12 കൊല്ലം എടുത്തു. 5 ലക്ഷം കോടി എത്തിയത് 2017 ജൂലായ് യിൽ .

May be an image of 2 people and people smiling

പിന്നെ 10 ലക്ഷം കോടിയായത് രണ്ടു വർഷം കൊണ്ട്. പിന്നെ ഒരു രണ്ടു വർഷം കൊണ്ട് 15 ലക്ഷം കോടി. പിന്നെ മൂന്നു വർഷം കൊണ്ട് 20 ലക്ഷം കോടി. എത്ര അതിശയകരമായ നേട്ടം. അംബാനി വളർന്നതിനൊപ്പം ചേർന്നവർ കോടീശ്വരന്മാരായി. അനിലാണ് മിടുക്കനെന്ന് കരുതി പിന്നാലെ പോയവർ കുഴപ്പത്തിലായി.

സാവധാനം ചുവടുകൾ വെച്ച ജ്യേഷ്ഠൻ മുകേഷ് തന്നെ മിടുക്കനെന്ന് കാലം തെളിയിച്ചു. 2026 വരെ റിലയൻസിൻ്റെ പ്രതി ഓഹരി വിലയിലെ സഞ്ചിത വാർഷിക വളർച്ചാ നിരക്ക് (CAGR) 20% തുടരുമെന്ന് മിക്ക അനലിസ്റ്റുകളും വിലയിരുത്തുമ്പോൾ റിലയൻസ് ഇനിയും ഓഹരി നിക്ഷേപകരെ സന്തോഷിപ്പിച്ചേക്കാം. വെൽ ഡൺ മുകേഷ്ജി. റിലയൻസ് വെച്ചടി വെച്ചടി വളരട്ടെ.

—————————–—————————————-

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക