പിള്ളേരെ ആവേശത്തിലാക്കി ഫഹദിൻ്റെ അഴിഞ്ഞാട്ടം.
ഡോ. ജോസ് ജോസഫ് തീർത്തും ന്യൂജെൻ പിള്ളേരുടെ ഹൈ എനർജി ലെവൽ ലക്ഷ്യമിട്ടുകൊണ്ടുള്ള മാസ്സ് എൻറ്റർടെയിനറാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. രോമാഞ്ചം എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും പശ്ചാത്തലം ബംഗളൂരു നഗരമാണ്.ചെറിയ കുസൃതികളും കലഹവുമായി കഴിയുന്ന യുവാക്കളുടെ ജീവിതത്തിലേക്ക് ഓജോ ബോർഡിലെ ആത്മാവ് കടന്നു വരുന്നതായിരുന്നു രോമാഞ്ചത്തിൻ്റെ കഥ. രോമാഞ്ചം ഹൊറർ കോമഡിയായിരുന്നുവെങ്കിൽ ആവേശം ആക്ഷൻ കോമഡിയാണ്. വെള്ളേം വെള്ളേം […]