നാടകാചാര്യന്റെ ഓർമ്മകളിൽ
സതീഷ് കുമാർ വിശാഖപട്ടണം സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് (ഇറ്റ്ഫോക് ) തിരി തെളിയുകയാണ്. ചലച്ചിത്ര നടൻ മുരളി സംഗീതനാടക അക്കാദമിയുടെ ചെയർമാനായിരുന്ന സമയത്താണ് കേരളത്തിൽ അന്താരാഷ്ട്ര നാടകോത്സവം ആരംഭിക്കുന്നത് . വരും നാളുകളിൽ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിവിധ ലോക രാഷ്ട്രങ്ങളിലേയും നാടകങ്ങൾ മാറ്റുരയ്ക്കാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളത്തിലെ നാടക പ്രസ്ഥാനത്തെ പാലൂട്ടി വളർത്തിയ ഒരു മഹാരഥന്റെ സംഭാവനകൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് . തമിഴ് സംഗീത നാടകങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ പ്രിയപ്പെട്ട കലാരൂപങ്ങൾ. […]