Home > Articles posted by BB (Page 23)
FEATURE
on Aug 3, 2023

പി.രാജന്‍ ഇസ്ലാം മതത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന തീവ്രവാദികളുണ്ടെന്ന് തടിയന്റവിടെ നസീറിനെ എന്‍.ഐ.എ.കോടതി ശിക്ഷിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നു. മ അദ്‌നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീര്‍ താന്‍ ഉന്നതമായ ലക്ഷ്യത്തിന് വേണ്ടിയാണ് സമരം ചെയ്തതെന്നും മരണത്തെ ഭയക്കുന്നില്ലന്നും തുറന്ന് പറഞ്ഞിരുന്നു. തീവ്രവാദത്തിന് മതമില്ലന്നാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണക്കുന്നവരും പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മൂടി വക്കാനും സ്വയം പ്രതിരോധത്തിനും ചില ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങളുമായി അതിനെ തുലനം […]

FEATURE
on Aug 3, 2023
FEATURE
on Aug 2, 2023

സതീഷ് കുമാര്‍ വിശാഖപട്ടണം കെ .കെ. പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ‘നല്ലതങ്ക ‘ എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തില്‍ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു. ‘നല്ലതങ്ക ‘ യില്‍ പാട്ടുകള്‍ എഴുതുന്നത് അഭയദേവും പ്രധാന ഗായിക പി ലീലയുമാണ് … ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂര്‍ത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ‘ നല്ലതങ്ക ‘ യിലൂടെ […]

FEATURE
on Aug 2, 2023

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കഴിഞ്ഞമാസത്തെ ജി. എസ്.ടി സമാഹരണം 2381 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ 10 ശതമാനമാണ് വര്‍ദ്ധന. 2022 ജൂലായില്‍ 2161 കോടി രൂപയായിരുന്നു ജി. എസ്.ടി പിരിവ്. ജൂണിലെ ജി. എസ്.ടി വരുമാനം 2725.63 കോടി രൂപയായിരുന്നു. ദേശീയ തലത്തില്‍ ജൂലായിലെ ജി.എസ്.ടി വരുമാനത്തില്‍ 10.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. 1.65 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്. 2022 ജൂലായില്‍ 1.48 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. […]

FEATURE
on Aug 2, 2023

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൂ ചിയുടെ ശിക്ഷാ കാലാവധി ആറ് വര്‍ഷം കുറയും. 33 വര്‍ഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളില്‍ അഞ്ചൈണ്ണത്തിനാണ് മാപ്പ് നല്‍കിയത്. എന്നാല്‍ 14 ക്രിമിനില്‍ കേസുകള്‍ സൂ ചിക്കെതിരെ നിലനില്‍ക്കുമെന്നതിനാല്‍ വീട്ടു തടങ്കലില്‍ തന്നെ തുടരുമെന്നാണ് […]

FEATURE
on Aug 2, 2023

ദുബായ്: കഠിനമായ ചൂട് കാരണം ഇറാനില്‍ ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു, പ്രായമായവരോടും ആരോഗ്യപ്രശ്നങ്ങളുള്ളവരോടും വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശുപത്രികള്‍ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഇറാനിലെ പല നഗരങ്ങളും ഇതിനകം തന്നെ ദിവസങ്ങളോളം അസാധാരണമായ ചൂടാണ്. തെക്കന്‍ നഗരമായ അഹ്വാസില്‍ ഈ ആഴ്ച താപനില 123 ഡിഗ്രി ഫാരന്‍ഹീറ്റ് (51 സെല്‍ഷ്യസ്) കവിഞ്ഞതായി സംസ്ഥാന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടെഹ്റാനില്‍ […]

FEATURE
on Aug 2, 2023

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിനൊപ്പം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിയൊരുക്കിയ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിറുത്തിവച്ച ശേഷം സഭ 12 മണിക്ക് ചേര്‍ന്നപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ സഹമന്ത്രി നിത്യാനന്ദ റായിയാണ്ബില്‍ അവതരിപ്പിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങി ബില്‍ അവതരണത്തെ എതിര്‍ത്തു. ഫെഡറല്‍ സംവിധാനത്തെ കുഴിച്ചുമൂടുന്നതാണ് ബില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് […]

FEATURE
on Aug 2, 2023

ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ്റ് സര്‍വീസ് തുടങ്ങി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലെ പുരുഷന്മാര്‍ക്കും കുട്ടികളെ നോക്കാന്‍ അവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ശമ്പളത്തോടെ രണ്ടുവര്‍ഷത്തെ (730ദിവസം) അവധിയാണ് ലഭിക്കുക. നിലവില്‍ വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യമുണ്ട്. അവിവാഹിതനോ, ഭാര്യ മരിച്ചതോ, വിവാഹ മോചനം നേടിയതോ ആയ ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളെ 18 വയസുവരെ വളര്‍ത്താനും, വിദ്യാഭ്യാസം നല്‍കാനും രോഗ ശുശ്രൂഷയ്ക്കും മറ്റുമായി ശമ്പളത്തോടെ അവധി നല്‍കാമെന്നാണ് 1955ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയുള്ള […]

FEATURE
on Aug 2, 2023

ആലപ്പുഴ: ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധന ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. നാട്ടില്‍ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകട്ടെ. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.  

FEATURE
on Aug 2, 2023

കോഴിക്കോട്: വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ.ഹംസ രാജിവച്ചു. രാജി തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും, വകുപ്പ് മന്ത്രിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഹംസ പറഞ്ഞു. ഇതു സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. 2020 ജനുവരി 10 നാണ് ചെയര്‍മാന്‍ പദവിയിലെത്തിയത്. അന്ന് തനിക്ക് 82 വയസു കഴിഞ്ഞിരുന്നു. 80 വയസ് വരെയേ എന്തെങ്കിലും പദവി പാടുള്ളൂവെന്നാണ് പാര്‍ട്ടി […]