Home > Articles posted by BB (Page 19)
FEATURE
on Aug 8, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് സഹായം അനുവദിച്ച കേസ് ആദ്യം മുതല്‍ വാദിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരപരിധിയുണ്ടോ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വാദം. ലോകായുക്തയുടെ മൂന്നംഗ ബഞ്ചിലേക്ക് പുതിയ ആള്‍ വന്നത് കൊണ്ട് ആദ്യം മുതല്‍ വാദം വേണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആദ്യം വഴങ്ങിയില്ല. വാക്ക് തര്‍ക്കത്തിനൊടുവിലാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ സമ്മതിച്ചത്. തീരുമാനം മുഖ്യമന്ത്രി […]

FEATURE
on Aug 8, 2023
FEATURE
on Aug 7, 2023

കെ. ഗോപാലകൃഷ്ണന്‍ ശരദ് ഗോവിന്ദറാവു പവാറിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായൊരു സ്ഥാനമാണുള്ളത്, അതുല്യപദവിയെന്ന് അതിനെ വിശേഷിപ്പിക്കാനാണ് ചിലരുടെ താത്പര്യം. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ചരിത്രം പരിശോധിച്ചും ഭാവിസാധ്യത കണക്കുകൂട്ടിയും രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയും മാത്രമാണ് സാധാരണയായി അദ്ദേഹം തീരുമാനങ്ങളെടുക്കുക. മുന്നിലുള്ള വെല്ലുവിളികളില്‍നിന്ന് എത്രമാത്രം നേട്ടം കൊയ്യാമെന്ന വിലയിരുത്തലിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നു ചിലര്‍ പറയുന്നു. തീരുമാനമെന്തായാലും രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒരു ഘടകമായി സാധാരണനിലയില്‍ അദ്ദേഹം പരിഗണിക്കാറേയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് അഭിപ്രായസമന്വയത്തോടെ കൊണ്ടുപോകുക എന്നതാണ് സാധ്യതയുടെ കലയായ രാഷ്ട്രീയത്തില്‍ മികച്ച പ്രകടനത്തിനു പവാറിനെ പ്രാപ്തനാക്കുന്നത്. […]

FEATURE
on Aug 7, 2023

കൊച്ചി: മതയാഥാസ്ഥികത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നുഴഞ്ഞു കയറിട്ടും ഫെമിനിസ്റ്റ് സിംഹണികള്‍ മിണ്ടാത്തത് എന്താണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി.ആര്‍. പരമേശ്വരന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ലവന്റെ Scientific temper ന് ഒരു ഉദാഹരണം കൂടി. Fresh. സമസ്തയുടെ പ്രതിഷേധം പരിഗണിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തിരുത്തല്‍. ‘ലിംഗ സമത്വം ‘ ഇല്ല. പകരം ‘ലിംഗ നീതി ‘, ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം എന്നതും ഒഴിവാക്കപ്പെട്ടു. കപടകമ്മികളുടെ സഹായത്തോടെ മലയാളി ആധുനികതയിലേക്ക് ഇങ്ങനെ ഇഞ്ചിഞ്ചായി നുഴഞ്ഞു കയറുകയാണ് മതയാഥാസ്ഥിതികത്വവും […]

FEATURE
on Aug 7, 2023

ബംഗലൂരു: കഴിഞ്ഞ ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ബാംഗ്‌ളൂരിലെ ഓപ്പറേഷന്‍ മിഷന്‍ കോംപ്‌ളക്‌സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് താഴ്ത്തിയത്. ആഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുചാടിയ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ എത്തിയിരുന്നില്ല. ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് അടുക്കുന്ന പ്രക്രിയ തുടങ്ങൂ. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17ന് പേടകത്തില്‍ […]

FEATURE
on Aug 7, 2023

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ടീയ പ്രതിസന്ധിയും ഉടലെടുക്കുന്നു. കുക്കി, മെയ്തെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പി സഖ്യകക്ഷി. എന്നാല്‍ ഈ നീക്കം സര്‍ക്കാരിനു ഭീഷണിയാവില്ല. കുക്കി അനുകൂല കക്ഷിയായ കുക്കി പീപ്പിള്‍സ് അലെയ്ന്‍സ് ആണ് (കെ.പി.എ) ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ അനുസൂയ യുയ്കെയ്ക്ക് കത്ത് നല്‍കിയത് . രണ്ട് എം.എല്‍.എമാരാണ് കെ.പി.എയ്ക്ക് ഉള്ളത്. നിലവിലെ സംഘര്‍ഷത്തിന്റെ സാഹചര്യം സസൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിരേന്‍ സിംഗ് […]

FEATURE
on Aug 7, 2023

തൃശ്ശൂര്‍: മണിപ്പൂരില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്ന ദുരന്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന്പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ്. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് അവര്‍ പറഞ്ഞു. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 25 വര്‍ഷം മുന്‍പ് എഴുതിത്തുടങ്ങിയ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ തീയായി മാറി. രാജ്യത്ത് കലാപം പടരുമ്‌ബോള്‍ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളമ്പുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. അതേസമയം മണിപ്പൂരിലെ […]

FEATURE
on Aug 7, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ പ്രതിദിന വേതനം 311ല്‍ നിന്ന് 333 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള വര്‍ദ്ധന. കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കിയത്. സമാന ജോലി ചെയ്യുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇതേ വേതനം […]

FEATURE
on Aug 7, 2023

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടിലെ ആരോപണങ്ങള്‍ അന്വേഷിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍. മേയ് 19ന് വ്യവസായമന്ത്രി പി. രാജീവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടികളില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞതല്ലാതെ ഉള്ളടക്കം പുറത്തുവിട്ടില്ല. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കും റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന മറുപടി ലഭിച്ചതോടെ, സര്‍ക്കാര്‍ എന്തോ ഒളിക്കുന്നു എന്ന ആരോപണം പ്രതിപക്ഷം ശക്തിപ്പെടുത്തുകയാണ്. ഈ […]

FEATURE
on Aug 7, 2023

കോട്ടയം : നിയമസഭാ സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകാന്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിവാദത്തിന് ശേഷമുള്ള ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമായിരുന്നെന്ന് യോഗം വിലയിരുത്തി. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. ഭരണകക്ഷി എം.എല്‍.എയായ കെ.ബി.ഗണേശ് കുമാര്‍ അടക്കം 28 ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും […]