Home > Articles posted by BB (Page 22)
FEATURE
on Aug 4, 2023

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ ‘സമുദ്ര‌യാൻ” പദ്ധതി 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. ‘മത്സ്യ 6000″ എന്ന സബ്‌മേഴ്‌സിബിൾ വാഹനത്തിലാണ് മൂന്നുപേരെ 6000 മീറ്റർ താഴ്ചയിലേക്കയക്കുന്നത്. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിദ്ധ്യത്തെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. ആവാസവ്യവസ്ഥയെ തടസപ്പെടുത്താതെയാകും പഠനം. അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി) രൂപകല്പന ചെയ്‌ത് വികസിപ്പിച്ചതാണ് ‘മത്‌സ്യ 6000″.

FEATURE
on Aug 4, 2023

കൊച്ചി : ഹൈന്ദവരുടെ പ്രധാന ആരാധനാമൂര്‍ത്തിയായ ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടു. കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു : ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? ഷംസീറിന്റെ പരമതനിന്ദ ഇന്ത്യയില്‍ വേണ്ട. ഷംസീറിനോടും ഗോവിന്ദനോടും ആറ് ചോദ്യങ്ങള്‍? ഗണപതി മിത്താണ് എന്ന് പ്രചരിപ്പിച്ചത് ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് സ്പീക്കര്‍ ഷംസീറും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും വിശദീകരിച്ചത്. […]

FEATURE
on Aug 4, 2023

കൊച്ചി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ പരിഹാസവുമായി നടന്‍ സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിച്ച് തുടങ്ങണമെന്നും ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണമെന്നുമാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്‌ബോള്‍ റിയാലിറ്റിയുടെ വിജയത്തിനു […]

FEATURE
on Aug 4, 2023

പി.രാജന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനക്ക് ഒരു സവിശേഷതയുണ്ട്. അധഃസ്ഥിതരുടെ ഉന്നമനവും ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആ സവിശേഷത. അധഃസ്ഥിതര്‍ എന്ന പദത്തിന് പകരം ‘സാധുജനം’ എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്. അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനയോഗത്തില്‍ നിന്നാണ് ‘സാധുജനം’ എന്ന പദം സ്വീകരിച്ചതെന്ന് കരുതാന്‍ കാരണമുണ്ട്. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ടി.കെ.മാധവന്റെ സ്വാധീനത്താല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഉപയോഗിച്ച ‘ഹരിജന്‍’ എന്ന പദമല്ല എന്‍.എസ്.എസ്. പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ‘സാധുജന’ങ്ങളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ […]

FEATURE
on Aug 4, 2023
FEATURE
on Aug 3, 2023

വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന് വാഷിംഗ്ടണിലെ കോടതിയില്‍ ഹാജരാകും. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ ആക്രമണ കേസില്‍ ട്രംപിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് കുറ്റംചുമത്തലില്‍ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച ട്രംപ്, അവ […]

FEATURE
on Aug 3, 2023

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം, ചൂതാട്ട കേന്ദ്രങ്ങള്‍, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഒക്ടോബര്‍ ഒന്നു മുതല്‍ ബാധകമാക്കുന്ന നിയമഭേദഗതിക്ക് ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന 51-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സി.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. സംസ്ഥാനങ്ങളും നിയമം ഭേദഗതി ചെയ്യണം. നിയമം വന്ന് ആറ് മാസത്തിനകം ഓണ്‍ലൈന്‍ ഗെയിമിംഗിലെ ജി.എസ്.ടി പുനരവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ […]

FEATURE
on Aug 3, 2023

തിരുവനന്തപുരം: ഓണത്തിന് സാധനവില കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന സാധനങ്ങളും വിലയും അടങ്ങിയ പട്ടിക പങ്കുവച്ചാണ് ഉറപ്പ്. എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമ്മൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് നല്‍കുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാദ്ധ്യത ഇതുവഴിയുണ്ടാകുന്നു. കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഇതില്‍ 55 ലക്ഷം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നു. […]

FEATURE
on Aug 3, 2023

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ പുതിയ മുതലാളിമാര്‍ നടത്തുന്ന ‘കച്ചവടം’ എന്താണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എം.പി.ബഷീര്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു: റിപ്പോര്‍ട്ടര്‍ ചാനലിന്റെ പുതിയ ഉടമകളായ മാങ്ങാ മുതലാളിമാരെക്കുറിച്ചു എനിക്കറിയാവുന്നത് പറയാമെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നു. ‘ന്യുസ്റൂമിലെ പടുമരങ്ങളും ഒരു എഡിറ്ററുടെ മരണവും’ എന്നോ മറ്റോ തലക്കെട്ടിട്ട് ഒരു ലേഖനമായി ചമച്ച് ആര്‍ക്കെങ്കിലും അയച്ചുകൊടുത്ത് പണം പറ്റിയാലോ എന്നാലോചിച്ചതാണ്. അപ്പോഴാണ് കെ. സുനില്‍ കുമാറിനെ പോലുള്ള ചിലര്‍ ‘നീ പറഞ്ഞിട്ട് പോയാമതി’ എന്നും […]

FEATURE
on Aug 3, 2023

കൊച്ചി: ഹൈന്ദവ വിശ്വാസികളുടെ പ്രധാന മൂര്‍ത്തികളില്‍ പ്രധാനിയായ ഗണപതിയെപ്പററി നിയമസഭാ സ്പീക്കര്‍ എ.എം.ഷംസീര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെക്കുറിച്ച് വേറിട്ട ചിന്തയുമായി സാമൂഹിക-രാഷ്ടീയ നിരീക്ഷകനായ ജയന്‍ രാജന്‍ ഫേസ്ബുക്കില്‍. ഫേസ് ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു: ഷംസീര്‍ ഗണപതിയെക്കുറിച്ചും മറ്റ് ഹിന്ദു പുരാണങ്ങളേ കുറിച്ചും പറഞ്ഞത് ശരിയാണ്. അത് അപമാനിക്കലോ അപകീര്‍ത്തിപ്പെടുത്തലോ ഒന്നുമല്ല. ഷംസീറിനെ എതിര്‍ക്കുന്ന പലര്‍ക്കും അത് അറിയുകയും ചെയ്യാം. കുഴപ്പം അത് ഷംസീര്‍ പറഞ്ഞു എന്നുള്ളതാണ്. എന്നാല്‍ അതിലും തെറ്റില്ല. യഥാര്‍ത്ഥ പ്രശ്‌നം ഷംസീറിന്റെ ഇസ്ലാമിനേയും […]