Home > Articles posted by BB (Page 25)
FEATURE
on Aug 1, 2023

കറാച്ചി: പാകിസ്ഥാനില്‍ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ (ജെ.യു.ഐ-എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്. ടെലിഗ്രാം ചാനലിലൂടെയാണ് ഐസിസ് തീവ്രവാദികളുടെ വെളിപ്പെടുത്തല്‍. സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് ആണെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് 4.10ന് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ബജൗര്‍ ജില്ലയിലെ ഖറിലായിരുന്നു സ്‌ഫോടനം. അതേ സമയം,സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നലെ 54 ആയി ഉയര്‍ന്നു. പരിക്കേറ്റ 200ഓളം പേരില്‍ 83 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ […]

FEATURE
on Aug 1, 2023

കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ആദ്യ ലാപ്‌ടോപ്പ് ആയ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. ഇന്ത്യയിലെ ആദ്യ ‘ലേര്‍ണിംഗ് ബുക്ക് ‘ എന്ന് കമ്പനി അവകാശപ്പെടുന്ന ജിയോ ബുക്ക് ആഗസ്റ്റ് 5 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളിലും ആമസോണ്‍ വഴിയും വാങ്ങാം. 16,499 രൂപയാണ് വില. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ജിയോ ബുക്കിനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും കോഡിംഗ് പഠിക്കാനും, ഓണ്‍ലൈന്‍ വ്യാപാരം ചെയ്യാനും ഇത് അനുയോജ്യമാണ്. നൂതന ജിയോ ഒ എസ് […]

FEATURE
on Aug 1, 2023

തിരുവനന്തപുരം: ആലുവയില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.  

FEATURE
on Aug 1, 2023

സതീഷ് കുമാര്‍ വിശാഖപട്ടണം കാട് … കറുത്ത കാട് … മനുഷ്യനാദ്യം ജനിച്ച വീട് …. അതെ … മനുഷ്യവംശത്തിന്റെ ജനിതകരേഖകള്‍ തേടി പോയാല്‍ നമ്മളെത്തുക കൊടും കാട്ടിലായിരിക്കും… ആഫ്രിക്കന്‍ കാടുകളില്‍ നിന്നായിരുന്നുവല്ലോ മനുഷ്യന്‍ നാഗരികതയിലേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത്… വയലാറിന്റെ ദാര്‍ശനിക സ്വഭാവമുള്ള ഈ വരികള്‍ ഉദയായുടെ ‘ നീലപൊന്മാന്‍ ‘ എന്ന ചിത്രത്തില്‍ നിന്നായിരുന്നു … പ്രേംനസീര്‍ എന്ന നടന്‍ തന്റെ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു റഷ്യന്‍ ശാസ്ത്രജ്ഞനായാണ് ഈ ചിത്രത്തില്‍ […]

FEATURE
on Aug 1, 2023
FEATURE
on Jul 20, 2023

ന്യൂഡല്‍ഹി: കളിക്കാരന്റെ കുപ്പായത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നിത്തിളങ്ങിയ മുന്‍ നായകന്‍ ടോം ജോസഫിനെത്തേടി ഇന്ത്യയുടെ സഹ പരിശീലകന്റെ ചുമതലയെത്തി. സെപ്തംബറില്‍ ചൈനയിലെ ഹന്‍ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ചെയ്ത […]

FEATURE
on Jun 19, 2023

അരൂപി നാടും കാലവും നടക്കുന്നത് പിന്നിലേക്കാണെന്ന് തോന്നുന്നു. അതിനാലാണ് സ്വാതന്ത്ര്യം നേടിയിട്ടും സ്ഥിതി സമത്വ, മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ‘തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും , ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോ’രുമെന്ന് മുദ്രകുത്തി നല്ലൊരു വിഭാഗത്തെ നാം അകറ്റി നിര്‍ത്തിയിരിക്കുന്നത്. അതിനാലാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ കൊല്ലവും വര്‍ദ്ധിച്ചു വരുന്നത്. അതിനാലാണ് ദളിത് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരകളാകുന്നത്. അതിനാലാണ് അവരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നതും രായ്ക്ക്രാമാനം ചുട്ടുകരിച്ചു കളയുന്നതും. അതിനാലാണ് പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്തുവെന്നും […]

FEATURE
on Mar 21, 2023

കിഷന്‍കുമാര്‍ ആദരണീയനായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തിരുമേനിക്ക് ഒരു കുറിപ്പെഴുതണമെന്ന് ഒരു തോന്നല്‍ വന്നിട്ട് ദിവസം രണ്ടായി. സമയം കിട്ടിയത് ഇപ്പോഴാണ്. വിഷയം വേറൊന്നുമല്ല. നമ്മുടെ റബര്‍ വില വാണം പോലെ ആകാശത്തേക്ക് പോകുന്ന കാര്യം തന്നെ. അങ്ങേക്ക് നേരിട്ട് അന്തപുരിയിലെ മാരാര്‍ജി ഭവനിലോ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ കാവി പൂശിയ കേന്ദ്ര ഓഫീസിലേക്കോ കയറി ചെല്ലാമല്ലോ… അതിന് പാവം റബര്‍ കര്‍ഷകന്റെ രക്തത്തില്‍ ചവുട്ടി പോകണമോ, അങ്ങേയുടെ ലക്ഷ്യവും […]

FEATURE
on Mar 5, 2023

ക്ഷത്രിയന്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി ബഹളത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സിലെ എം പി: എം കെ രാഘവന്‍ മുന്നോട്ട് വന്നിരിക്കുന്നു. ആഹാ എന്താ കഥ. മൂന്നു തവണ എംപിയായ സ്ഥിതിക്ക് ഇനി നാലാം വട്ടം ലഭിക്കില്ലെന്ന് കണ്ടതു കൊണ്ടോ അതോ സിപിഎമ്മിനെ രക്ഷിക്കാന്‍ താനും ബാദ്ധ്യസ്ഥനാണെന്ന് കരുതിയതു കൊണ്ടോ ആവാം നിനച്ചിരിക്കാത്ത നേരത്ത് ഒരു ജനാധിപത്യ പ്രേമം അദ്ദേഹത്തിന് വന്നത്. കോണ്‍ഗ്രസ്സില്‍ ‘യൂസ് ആന്റ് ത്രോ ‘ആണത്രേ. ഉപയോഗിച്ചശേഷം വലിച്ച് എറിയുക. അതിന് ഒരു ഉദാഹരണം പറയണമായിരുന്നു. […]

FEATURE
on Feb 19, 2023

കൊച്ചി: ശ്രീ നാരായണ ഗുരുദേവ കൃതിയായ ‘ആത്മോപദേശ ശതകം’ താളിയോല ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. എറണാകുളം പാം ലീഫ് ഇന്നോവേഷന്‍സ് തയാറാക്കിയ ഗ്രന്ഥത്തിന്റെ ആദ്യ പ്രതി, ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന ചടങ്ങില്‍ വര്‍ക്കല ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍, കെ.ബാബു എം.എല്‍ എ യ്ക്കു നല്‍കി. ശ്രീരാമകൃഷ്ണ മഠം പ്രസിദ്ധീകരണമായ ‘പ്രബുദ്ധ കേരളം’ പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ , സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ധര്‍മ ചൈതന്യ, റിട്ട. ജസ്റ്റിസ് കെ.സുകുമാരന്‍, ഡോ.ഗീതാ സുരാജ് തുടങ്ങിയവര്‍ […]