മമ്മൂട്ടീ, തെററ് മതത്തിന്‍റേതാണ്

പി.രാജന്‍.

 

പ്രിയപ്പെട്ട മമ്മൂട്ടീ, തെറ്റ് നിങ്ങളുടേതല്ല; നിങ്ങളുടെ മതത്തിന്‍റേതാണ്. സവര്‍ണ്ണ വിരുദ്ധമായ സംഭാഷണങ്ങള്‍ തന്‍റെ ചിത്രങ്ങളില്‍ കടന്നുകൂടിയതില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അപലപിക്കപ്പെടുകയാണ്. അത് അദ്ദേഹത്തിന്‍റെ മതവിശ്വാസത്തിന്‍റെ അനിവാര്യമായ അനന്തരഫലം മാത്രമാണ്.

സിനിമാ ഷൂട്ടിങ്ങിനിടെ പരസ്യമായി നിസ്കരിച്ചതിന് അന്തരിച്ച പ്രമുഖ നടന്‍ ശ്രീ. കെ. പി. ഉമ്മര്‍ മമ്മൂട്ടിയെ പരിഹസിച്ചതായി ചലച്ചിത്രമേഖലയിലെ എന്‍റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യകാല സൂപ്പര്‍ സ്റ്റാറായ പ്രേംനസീര്‍ പോലും തന്‍റെ മതവിശ്വാസം ഈ രീതിയില്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന് ഉമ്മര്‍ ഓര്‍മ്മിക്കുന്നു. ദേശീയമോ അന്തര്‍ദേശീയമോ ആയ ജിഹാദി ലോബി മമ്മൂട്ടിയില്‍ സ്വാധീനം ചെലുത്തിയിരിക്കാം.

അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം ബോളിവുഡ് സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന തരത്തില്‍ ധനസഹായം നല്‍കിയിരുന്നു എന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. കള്ളക്കടത്ത്, ലോട്ടറി, അബ്കാരി , സിനിമാ വ്യവസായം തുടങ്ങിയ മേഖലകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേന്ദ്രസര്‍ക്കാരും ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്ന കള്ളപ്പണത്തിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

മതസൗഹാര്‍ദ്ദവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ചില തെറ്റായ ധാരണകള്‍ നിയമവിധേയമാക്കാന്‍ മോദി വിരുദ്ധ സഖ്യം അമിതമായ സ്വാധീനം ചെലുത്തുന്നു. ഇത് തടയാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ഞാന്‍ ഇതിനു മുമ്പ് തന്നെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആവശ്യപ്പെട്ടിരുന്നു. 

നരേന്ദ്രമോദി മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിക്കുന്നു എന്ന ബോധപൂര്‍വ്വമായ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. ഇത് മോദി വിരുദ്ധരെ പ്രകോപിതരാക്കി. അതാണ് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദുഷ്പ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്നത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് മോദി പ്രസ്താവനകള്‍ നടത്തുന്നത്.

പഴയ മൈസൂര്‍ സംസ്ഥാനത്തില്‍ മുസ്ലീങ്ങളെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കി. അപ്പോൾ സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാസ് 1, ക്ലാസ് 2 വിഭാഗം മുസ്ളിം ഉദ്യോഗസ്ഥരുടെ എണ്ണം ആനുപാതികമായി സമുദായത്തിലെ ജനസംഖ്യയെക്കാള്‍ ഉയര്‍ന്നതായിരുന്നു എന്ന് യൂജിന്‍ ഡൊണാള്‍ഡ് സ്മിത് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമായി മതത്തിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള ശ്രമങ്ങളെക്കുറിച്ച് വോട്ടര്‍മാരോട് നരേന്ദ്രമോദി പറഞ്ഞത് തികച്ചും ന്യായീകരിക്കത്തക്കതാണ്.

ഇടതുപക്ഷ ലിബറലുകള്‍ എന്നറിയപ്പെടുന്നവരുടെ പിന്തുണയുള്ള ഈ ജിഹാദി ലോബി ഇത്തരം വിഷയങ്ങളെ ബോധപൂര്‍വ്വം വളച്ചൊടിക്കുന്നത് തുറന്നു കാട്ടുക തന്നെ വേണം. ഇന്ത്യ എന്നറിയപ്പെടുന്ന ഭാരതത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാന്‍ ജിഹാദികള്‍ മമ്മൂട്ടിയെ ഉപയുക്തമാക്കിയാലും ഞാന്‍ അത്ഭുതപ്പെടില്ല.

എല്ലാ കാഴ്ചപ്പാടുകളും തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കണം എന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. പ്രസക്തമായ വിഷയങ്ങളില്‍ അത്തരം തുറന്ന ചര്‍ച്ചകള്‍ ഒരുതരത്തിലും തടയപ്പെടുന്നില്ലെങ്കിലും ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ശരിയല്ല.

മുസ്ലിം ഇതര വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം ഉളവാക്കുന്ന ഖുറാനിലെ വചനങ്ങള്‍ അരുണ്‍ ഷൂറിയും സീതാറാം ഗോയലും ഉദ്ധരിച്ചപ്പോള്‍ മതേതര റിപ്പബ്ലിക് ലക്ഷ്യം വെക്കുന്ന ഭാരതത്തിന്‍റെ സുപ്രീംകോടതി എന്തുകൊണ്ടാണ് ഇടപെടാത്തത് ?

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക