ന്യൂഡല്‍ഹി: സംസ്ഥാനത്തെ കഴിഞ്ഞമാസത്തെ ജി. എസ്.ടി സമാഹരണം 2381 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ 10 ശതമാനമാണ് വര്‍ദ്ധന. 2022 ജൂലായില്‍ 2161 കോടി രൂപയായിരുന്നു ജി. എസ്.ടി പിരിവ്.
ജൂണിലെ ജി. എസ്.ടി വരുമാനം 2725.63 കോടി രൂപയായിരുന്നു. ദേശീയ തലത്തില്‍ ജൂലായിലെ ജി.എസ്.ടി വരുമാനത്തില്‍ 10.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. 1.65 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്. 2022 ജൂലായില്‍ 1.48 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. വര്‍ദ്ധന 11 ശതമാനം.
Post Views: 2,607