ചൂട്: അവധി പ്രഖ്യാപിച്ച് ഇറാന്‍

ദുബായ്: കഠിനമായ ചൂട് കാരണം ഇറാനില്‍ ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു, പ്രായമായവരോടും ആരോഗ്യപ്രശ്നങ്ങളുള്ളവരോടും വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശുപത്രികള്‍ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കന്‍ ഇറാനിലെ പല നഗരങ്ങളും ഇതിനകം തന്നെ ദിവസങ്ങളോളം അസാധാരണമായ ചൂടാണ്. തെക്കന്‍ നഗരമായ അഹ്വാസില്‍ ഈ ആഴ്ച താപനില 123 ഡിഗ്രി ഫാരന്‍ഹീറ്റ് (51 സെല്‍ഷ്യസ്) കവിഞ്ഞതായി സംസ്ഥാന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടെഹ്റാനില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News