തീവ്രവാദത്തിന് മതമുണ്ട്

പി.രാജന്‍

ഇസ്ലാം മതത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന തീവ്രവാദികളുണ്ടെന്ന് തടിയന്റവിടെ നസീറിനെ എന്‍.ഐ.എ.കോടതി ശിക്ഷിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നു.

മ അദ്‌നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീര്‍ താന്‍ ഉന്നതമായ ലക്ഷ്യത്തിന് വേണ്ടിയാണ് സമരം ചെയ്തതെന്നും മരണത്തെ ഭയക്കുന്നില്ലന്നും തുറന്ന് പറഞ്ഞിരുന്നു.

തീവ്രവാദത്തിന് മതമില്ലന്നാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണക്കുന്നവരും പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മൂടി വക്കാനും സ്വയം പ്രതിരോധത്തിനും ചില ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങളുമായി അതിനെ തുലനം ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രചരണം.

ഇസ്ലാമിക ഭീകരത എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്ന് സത്യസന്ധത ആവശ്യപ്പെടുന്നു. തടിയന്റവിടെ നസീറിനും കൂട്ടുപ്രതികള്‍ക്കും ലഭിച്ച ഈ ശിക്ഷ ഇസ്ലാമിക ഭീകരതയുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടുന്നതിനുള്ള അവസരമായി മതേതര ജനാധിപത്യ വാദികള്‍ കണക്കാക്കണം.

 


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
           സന്ദര്‍ശിക്കുക

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News