കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. […]
തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം […]
സതീഷ് കുമാര്‍ വിശാഖപട്ടണം കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കര്‍ഷക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ‘രണ്ടിടങ്ങഴി’ എന്ന നോവല്‍ തീര്‍ച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്. അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീന്‍, പഴയ ആലപ്പുഴ നഗരത്തില്‍ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകന്‍, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികള്‍, ദൂരദര്‍ശനില്‍ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ […]
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം വാദങ്ങള്‍ പൊളിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സി.പി.എം. പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോ ഭാരവാഹികളോ ആണ്. ഇവര്‍ക്കെല്ലാം ബോംബ് നിര്‍മിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കാനടക്കം നേതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31) ആണ് മുഖ്യസൂത്രധാരന്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതുവരെ സിപിഎം വാദം. പ്രാദേശികവിഷയമാണെന്നും […]
സതീഷ് കുമാര്‍ വിശാഖപട്ടണം സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘രാജഹംസം ‘എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് ഈണം പകരുന്നത്. ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു …’ ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജന്‍ മാസ്റ്റര്‍ ഗായകന്‍ അയിരൂര്‍ സദാശിവനെക്കൊണ്ടാണ് പാടിച്ച് റെക്കോര്‍ഡ് ചെയ്തത്. ദോഷം പറയരുതല്ലോ അയിരൂര്‍ സദാശിവന്‍ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജന്‍മാസ്റ്റര്‍ക്ക് തൃപ്തിയാവുകയും ചെയ്തു. […]
കോട്ടയം : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി , തലശ്ശേരി രൂപതകളും. സംസ്ഥാനത്തെ കോൺഗ്രസ് – സിപിഎം രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ച ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഇടുക്കി രൂപതയിലെ കൗമാരക്കാർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു . പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും […]
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ കോടതിയിൽ ഹാജരാക്കി. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതുപ്രകാരം കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി. കഴിഞ്ഞ ദിവസം കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതായിരുന്നു നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. കവിതയ്ക്ക് […]
കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. ക്ഷേമ പെൻഷൻ വിതരണ ഉറപ്പാക്കുന്നതിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. എത്ര രൂപ നൽകണമെന്നും എപ്പോൾ നൽകണമെന്നും സർക്കാരാണ് തീരുമാനിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ ഉൾപ്പെടുന്നതല്ല ക്ഷേമ പെൻഷൻ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ എന്നീ […]
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ […]