Home > Articles posted by BB (Page 20)
FEATURE
on Aug 7, 2023
FEATURE
on Aug 7, 2023

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു. അന്തരിച്ച നേതാക്കളോടുള്ള ആദരസൂചകമായി ഇന്ന് മറ്റ് കാര്യപരിപാടികളിലേക്ക് കടക്കില്ല. ചരമോപചാരത്തിന് ശേഷം സമ്മേളനം പിരിയും. ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം. 53 വര്‍ഷത്തിനുശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത സമ്മേളനമാണിത്. കഴിഞ്ഞ സമ്മേളനകാലത്ത് ചികിത്സയിലായിരുന്നതിനാല്‍ അദ്ദേഹം അവധി എടുത്തിരുന്നു. നാളെ മുതല്‍ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന അപകടം തുടക്കത്തിലേ ഉയര്‍ത്താനാണ് […]

FEATURE
on Aug 6, 2023

ചെന്നൈ: അപൂര്‍വ സഹോദരന്‍ എന്ന കമല്‍ ഹാസന്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ മോഹനെ (60) തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലായ് 31നാണ് മൃതദേഹം കണ്ടതെങ്കിലും മരിച്ചത് മോഹനാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കു ശേഷമാണ്. മധുരയിലെ തിരുപാര്‍ക്കുന്‍ഡ്രം ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 1989ല്‍ പുറത്തിറങ്ങിയ അപൂര്‍വ സഹോദരങ്ങളില്‍ ചെയ്ത അപ്പു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. നാന്‍ കടവുള്‍, അതിശയ മനിതര്‍കള്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. […]

FEATURE
on Aug 6, 2023

ന്യൂഡല്‍ഹി: രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുന്ന ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിന് 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍ ഭാരത് നെറ്റ് പദ്ധതിക്ക് കീഴില്‍ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ ബാക്കി ഗ്രാമങ്ങളെ കൂടി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ രാജ്യത്ത് 2.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 6.4 ലക്ഷം […]

FEATURE
on Aug 6, 2023

തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ പ്രവേശനത്തിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടത്തും. 2024 ജൂലായ് 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലായ് 2നും 2013 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കില്ല. അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. […]

FEATURE
on Aug 6, 2023

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന വന്ദന ദാസിനെ കൊലപ്പെടുത്തിയ അദ്ധ്യാപകനായ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ ഭാവിയില്‍ നിയമനത്തിന് അയോഗ്യതനാക്കിയിട്ടുമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം വിലങ്ങറ യു.പി സ്‌കൂളില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട്,സംരക്ഷണ ആനുകൂല്യത്തില്‍ നെടുമ്പന യു.പി.സ്‌കൂളില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ ജോലി ചെയ്യുകയായിരുന്നു സന്ദീപ്. മേയ് 10ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍ക്കെതിരെ അക്രമമുണ്ടായത്.സംഭവത്തിന് പിന്നാലെ, അന്നുതന്നെ […]

FEATURE
on Aug 6, 2023

കായംകുളം: നാമജപക്കാര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ, ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നതെന്നും മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സ്പീക്കര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ? പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ […]

FEATURE
on Aug 6, 2023

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ കടുത്ത അമര്‍ഷത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ ബംഗളൂരു മോഡല്‍ ഭീകരാക്രമണത്തിന് ആഗോള ഭീകരഗ്രൂപ്പായ ഐ.എസ് പദ്ധതി ഇട്ടിരുന്നു. ശനിയാഴ്ച്ച കാട്ടൂരില്‍ അറസ്റ്റിലായ ഷിയാ സിദ്ദിഖിന്റെ മൊഴിയിലാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. എല്ലാ ജില്ലകളിലും ഐ.എസിന് യൂണിറ്റുണ്ടെന്നും വിവരമുണ്ട്. സത്യമംഗലത്ത് അറസ്റ്റിലായ ആഷിഫും ഇതേ മൊഴിയാണ് നല്‍കിയത്. ടെലഗ്രാം ഗ്രൂപ്പ് വഴി ആശയവിനിമയം നടത്തിയവരുള്‍പ്പെടെ […]

FEATURE
on Aug 6, 2023

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗ്രാഫിക്‌സ്, വി. എഫ്. എക്‌സ് ജോലികള്‍ പൂര്‍ത്തിയാവാന്‍ വൈകുന്നതാണ് അടുത്ത വര്‍ഷത്തേക്ക് റിലീസ് നീളാന്‍ കാരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബറില്‍ റിലീസ് ചെയ്യും. വാലിബന്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം, രജനികാന്ത് – മോഹന്‍ലാല്‍ ചിത്രം ജയിലര്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷമാണ് […]

FEATURE
on Aug 6, 2023

സതീഷ് കുമാര്‍ വിശാഖപട്ടണം മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്… അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പില്‍ക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. ആലപ്പുഴയിലെ ഒരു തൊഴിലാളി നേതാവിന്റെ യഥാര്‍ത്ഥ ജീവിതകഥയായിരുന്നു തകഴി ശിവശങ്കരപ്പിള്ള അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിലൂടെ വരച്ചുകാട്ടിയത്. താന്‍ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിനു വേണ്ടി […]