Home > Articles posted by BB (Page 24)
FEATURE
on Aug 2, 2023

കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് എന്‍.എസ്.എസ്. ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ നിസാരവത്കരിച്ചെന്നാരോപിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് പ്രസിഡന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു. ” ഇന്ന് എന്‍.എസ്.എസ്. പ്രവര്‍ത്തകരും വിശ്വാസികളും രാവിലെ തന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും […]

FEATURE
on Aug 2, 2023

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീന്‍വാലി അക്കാഡമി എന്‍.ഐ.എ കണ്ടുകെട്ടി. ഇവിടെ ആയുധ പരിശീലനം നടത്തിയിരുന്നതായും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്‍കിയിരുന്നതായും കണ്ടെത്തിയിരുന്നു. 10 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍വാലി അക്കാഡമി യു.എ.പി.എ പ്രകാരമാണ് കണ്ടുകെട്ടിയത്. എന്‍.ഐ.എ കൊച്ചി യൂണിറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകിട്ട് സ്ഥലത്തെത്തി നടപടിക്ക് നേതൃത്വം നല്‍കി. സ്ഥാവര ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് എന്‍.ഐ.എ നോട്ടീസ് പതിച്ചിട്ടുമുണ്ട്. ഇവിടെ സ്‌ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചിരുന്നതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. […]

FEATURE
on Aug 2, 2023

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യപാനിയായ പ്രതി വന്ദനയെ കുത്തുകയായിരുന്നുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാദാസിനെ (23) അദ്ധ്യാപകനായ പ്രതി വെളിയം കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.50ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് […]

FEATURE
on Aug 2, 2023
FEATURE
on Aug 1, 2023

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ കടുപ്പിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് ആലോചന. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച […]

FEATURE
on Aug 1, 2023

പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. അതേസമയം, മുഹ്‌സിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിനെതിരെ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ […]

FEATURE
on Aug 1, 2023

ചെന്നൈ: ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളില്‍ ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവസമ്പത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്. നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് […]

FEATURE
on Aug 1, 2023

ന്യൂഡല്‍ഹി: ജോലിക്ക് കോഴയായി ഭൂമി വാങ്ങിയ കേസില്‍ മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ ആറു കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലാലു റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലത്തെ ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. റെയില്‍വെ ജോലിക്കു പകരമായി ഉദ്യോഗാര്‍ഥികള്‍ ലാലുവിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും ഭൂമി നല്‍കുകയോ കുറഞ്ഞ നിരക്കില്‍ വില്‍ക്കുകയോ ചെയ്‌തെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയെ […]

FEATURE
on Aug 1, 2023

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തി ബലാല്‍സംഗം ചെയ്ത കേസില്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കേസ് ആസാമിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ലെന്നും ഇവര്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകളായ എല്ലാ സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം കേസ് ആസാമിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ […]

FEATURE
on Aug 1, 2023

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനു മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഗതാഗത നിയമത്തെക്കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ചതിനു പോലീസ് കേസെടുത്തു. റുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരാജ് […]