സെക്രട്ടേറിയററിനു മുന്നിൽ സമരം തുടങ്ങി ഹർഷിന

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ആരംഭിച്ച് കോഴിക്കോട് സ്വദേശി ഹർഷിന. സമരപന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹർഷിനയ്ക്ക് പിന്തുണ അറിയിച്ചു. നീതി തേടിയുള്ള തന്റെ സമരം 86 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതെന്ന് ഹർഷിന വ്യക്തമാക്കി. മന്ത്രിമാർ തന്നെ കാണാത്തതു കൊണ്ടാണോ നീതി വൈകുന്നതെന്ന് അറിയില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നാൽ അവർ കാണുമായിരിക്കുമെന്നും ഹർഷിന പറഞ്ഞു. തന്റെ വയറ്റിൽ […]

ഖജനാവിൽ പണമില്ല; ഓണക്കിററ് എല്ലാവർക്കും ഇല്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ എല്ലാവർക്കും ഓണം പ്രമാണിച്ച് വിതരണം ചെയ്യുന്ന കിററ് നൽകില്ല. മഞ്ഞ റേഷൻ കാർഡ് ഉള്ള 5.84 ലക്ഷം പേർക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി കിററുണ്ടാവും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ കിററിൽ ഉൾപ്പെടും തുണി സഞ്ചിയുൾപ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. റേഷൻകടകൾ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ […]

ഡാമുകളിൽ വെള്ളമില്ല: വൈദ്യുതി നിരക്ക് കൂട്ടും

പാലക്കാട്: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ സംസ്ഥാന വൈദ്യുതി ബോർഡിനു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരും. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നിരക്ക് വർദ്ധനക്ക് […]

ഇടതുമുന്നണി സ്ഥാനാർഥി കോടതിയിൽ കീഴടങ്ങി

ആലപ്പുഴ: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസ്, കോളേജ് ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പ്രതിയാണ് അദ്ദേഹം. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. 2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക്. 2021ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിൽ തുടർച്ചയായി കോടതിയിൽ […]

‘മാസപ്പടി’ കൈപ്പററൽ: മുഖ്യമന്ത്രി മിണ്ടരുതെന്ന് സി പി എം നിർദേശം

തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയിൽ നിന്ന് ‘മാസപ്പടി’യായി പണം വാങ്ങിയെന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, മകൾ വീണയൊ, മരുമകൻ മന്ത്രി റിയാസോ പ്രതികരിക്കുന്നില്ല. ‘മാസപ്പടി വിവാദം’ നേരിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ട് തൽക്കാലം അവഗണിക്കാൻ ആണ് സി പി എം തീരുമാനം എന്നാണ് സൂചന. മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ എന്നും പറയുന്നു.സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ […]

കേന്ദ്രം വെട്ടിയ പാഠങ്ങള്‍ കേരളം പഠിപ്പിക്കും

തിരുവനന്തപുരം: പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഓണത്തിന് ശേഷം കുട്ടികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഈ പാഠഭാഗങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങള്‍ നല്‍കും. ഇതിനെ ആസ്പദമാക്കി പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകും. സ്വാതന്ത്ര്യസമരവും മുഗള്‍ ഭരണവുമെല്ലാം കുട്ടികള്‍ മനസിലാക്കണം. ഇതെല്ലാം മുന്‍കാലങ്ങളില്‍ പഠിച്ചിരുന്നതാണ്.

മാസപ്പടി വിവാദം മുക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ നിയമസഭയിൽ ഉന്നയിക്കാതെ ഒളിച്ചോടി പ്രതിപക്ഷം. വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ പോലും പ്രതിപക്ഷം തയാറായില്ല. എന്നാൽ സി. എം. ആർ എൽ ഉടമ ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും […]

എല്ലാം നിയമപരം: വീണാ വിജയനെ ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. . സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റില്‍മെന്റ്‌ ബോര്‍ഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തില്‍ വീണയുടെ കമ്പനി […]

നിയമസഭ സമ്മേളനം പിരിയുന്നു

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്.  

ഉപതിരഞ്ഞെടുപ്പ് : രാഷ്ട്രീയകേരളം പുതുപ്പള്ളിയിലേക്ക്

തിരുവനന്തപുരം: പോരിന് വീര്യംകൂട്ടി പുതുപ്പള്ളിയുടെ മണ്ണിലേക്ക് കേരള രാഷ്ട്രീയം തളംകെട്ടിനില്‍ക്കുന്ന 28 ദിവസമാണ് ഇനി വരാനിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ നേരിയ അങ്കലാപ്പ് നേതാക്കള്‍ക്കുണ്ടായിട്ടുണ്ടെങ്കിലും പോരിന് തയ്യാറാണെന്ന് ഇരുമുന്നണികളും പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വാസരാഷ്ട്രീയത്തിന്റെ മുനകൂര്‍പ്പിച്ച് ബി.ജെ.പി. രംഗത്തിറങ്ങിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒട്ടും ആശയക്കുഴപ്പമില്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായി എന്നതാണ് കോണ്‍ഗ്രസിനുള്ള നേട്ടം. ഉമ്മന്‍ചാണ്ടിയെന്ന വികാരവും സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളുമാണ് യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍. വീണയുടെ മാസപ്പടി വിവാദവും ഉയര്‍ന്നുവന്നതോടെ കളം കൊഴുക്കുമെന്നുറപ്പ്. പി.ടി. തോമസിന്റെ മരണത്തെത്തുടര്‍ന്നുനടന്ന തൃക്കാക്കര […]