പിണറായിയുടെ യാത്ര ഗവർണർ അറിയാതെ…

കൊച്ചി:‘മുഖ്യമന്ത്രി വിദേശത്ത് പോയോ,ഞാനറിഞ്ഞിട്ടില്ല’- ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്.

യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

സ്വകാര്യസന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ അറിയിക്കാറുണ്ട്.പത്രക്കുറിപ്പും നല്‍കാറുണ്ട്.ഇത്തവണ ഇതുരണ്ടും ഉണ്ടായില്ല