തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും.
സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്.
Post Views: 183