ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : പാവങ്ങൾക്ക് പാർപ്പിടം ഒരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചു. ചികിത്സ ആവശ്യം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ വീടുകൾ നിർമിച്ചുനൽകാൻ യുഎഇ റെഡ് […]

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ രാജിവച്ചു

കോഴിക്കോട്: വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ.ഹംസ രാജിവച്ചു. രാജി തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും, വകുപ്പ് മന്ത്രിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഹംസ പറഞ്ഞു. ഇതു സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. 2020 ജനുവരി 10 നാണ് ചെയര്‍മാന്‍ പദവിയിലെത്തിയത്. അന്ന് തനിക്ക് 82 വയസു കഴിഞ്ഞിരുന്നു. 80 വയസ് വരെയേ എന്തെങ്കിലും പദവി പാടുള്ളൂവെന്നാണ് പാര്‍ട്ടി […]

വിവാദ പ്രസ്താവന: ഷംസീറിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് എന്‍എസ്എസ്

കോട്ടയം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് എന്‍.എസ്.എസ്. ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ നിസാരവത്കരിച്ചെന്നാരോപിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് പ്രസിഡന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു. ” ഇന്ന് എന്‍.എസ്.എസ്. പ്രവര്‍ത്തകരും വിശ്വാസികളും രാവിലെ തന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും […]

മുഹമ്മദ് മുഹ്‌സിന്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. അതേസമയം, മുഹ്‌സിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിനെതിരെ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ […]