പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. 53 വര്‍ഷം തുടര്‍ച്ചയായി […]

വിവാദ വിഷയങ്ങള്‍ സഭയില്‍ ആയുധമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: നിലവിലെ വിവാദ വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ യു.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കു വിധം നിലപാട് കടുപ്പിക്കും. മിത്ത് വിവാദം തത്കാലം ആളിക്കത്തിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. എന്നാല്‍ വിഷയം സജീവമായിയി നിലനിറുത്തും. സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നവരെല്ലാം മിത്ത് വിവാദം പരാമര്‍ശിക്കും. വിഷയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന ആവശ്യവും ഉന്നയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരുന്നതില്‍ ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ല. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി […]

നാമജപയാത്രാ കേസ്: സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: സ്‌പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നടത്തിയ നാമജപ യാത്രയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കാൻ എൻ.എസ്.എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഗണപതി മിത്താണെന്ന സ്പീക്കറുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ നടത്തിയ നാമജപയാത്രക്കെതിരായ കേസ് റദ്ദാക്കാൻ എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹർജി നൽകിയത്. നാമം ജപിച്ചുകൊണ്ട് റോഡിലൂടെ നടക്കുക […]

എഐ ക്യാമറ: റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടിലെ ആരോപണങ്ങള്‍ അന്വേഷിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍. മേയ് 19ന് വ്യവസായമന്ത്രി പി. രാജീവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടികളില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞതല്ലാതെ ഉള്ളടക്കം പുറത്തുവിട്ടില്ല. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കും റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന മറുപടി ലഭിച്ചതോടെ, സര്‍ക്കാര്‍ എന്തോ ഒളിക്കുന്നു എന്ന ആരോപണം പ്രതിപക്ഷം ശക്തിപ്പെടുത്തുകയാണ്. ഈ […]

മിത്ത് പരാമര്‍ശം: എന്‍എസ്എസ് നിയമവഴിയേ

കോട്ടയം : നിയമസഭാ സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകാന്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിവാദത്തിന് ശേഷമുള്ള ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമായിരുന്നെന്ന് യോഗം വിലയിരുത്തി. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. ഭരണകക്ഷി എം.എല്‍.എയായ കെ.ബി.ഗണേശ് കുമാര്‍ അടക്കം 28 ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും […]

നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു. അന്തരിച്ച നേതാക്കളോടുള്ള ആദരസൂചകമായി ഇന്ന് മറ്റ് കാര്യപരിപാടികളിലേക്ക് കടക്കില്ല. ചരമോപചാരത്തിന് ശേഷം സമ്മേളനം പിരിയും. ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം. 53 വര്‍ഷത്തിനുശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത സമ്മേളനമാണിത്. കഴിഞ്ഞ സമ്മേളനകാലത്ത് ചികിത്സയിലായിരുന്നതിനാല്‍ അദ്ദേഹം അവധി എടുത്തിരുന്നു. നാളെ മുതല്‍ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന അപകടം തുടക്കത്തിലേ ഉയര്‍ത്താനാണ് […]

സ്പീക്കര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് വെള്ളാപ്പള്ളി

കായംകുളം: നാമജപക്കാര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ, ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നതെന്നും മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സ്പീക്കര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ? പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ […]

കര്‍ണാടകയിലെ ചാണക്യന്‍ സുനില്‍ കനുഗോലു കേരളത്തിലേക്ക്

ബംഗലുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഭരണത്തിലേക്ക് നയിക്കാന്‍ തന്ത്രമൊരുക്കിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കേരളത്തിലേക്ക്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കനുഗോലുവിനെ കേരളത്തില്‍ രംഗത്തിറക്കാന്‍ രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെയും നേതൃത്വത്തിലുള്ള യോഗത്തില്‍ ആയിരുന്നു തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കനിഗോലുവിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എംപിമാരുടെ പ്രവര്‍ത്തനം അടക്കം വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയോടൊപ്പമായിരുന്ന കനുഗോലു […]

നാമജപത്തിനെതിരെ കേസ്: ബിജെപി പ്രക്ഷോഭത്തിന്

തിരുവനന്തപുരം: നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി.സമാനചിന്താഗതിയുള്ള ഇതര സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അര ലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കേസെടുത്തത്. വാസ്തവത്തില്‍ തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎന്‍ […]

വിലകൂടില്ലെന്ന് പിണറായി

തിരുവനന്തപുരം: ഓണത്തിന് സാധനവില കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന സാധനങ്ങളും വിലയും അടങ്ങിയ പട്ടിക പങ്കുവച്ചാണ് ഉറപ്പ്. എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമ്മൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് നല്‍കുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാദ്ധ്യത ഇതുവഴിയുണ്ടാകുന്നു. കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഇതില്‍ 55 ലക്ഷം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നു. […]