ആലപ്പുഴ: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസ്, കോളേജ് ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങി.
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പ്രതിയാണ് അദ്ദേഹം.
കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. 2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക്.
2021ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്.കോളജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു സമരം.
Post Views: 185