മുസ്ലിം ജനസംഖ്യയും ജനപ്പെരുപ്പവും

പി.രാജൻ

തപരമായ ജനപ്പെരുപ്പം തർക്ക വിഷയമായിരിക്കയാണ്. ഇന്ത്യാ ഉപഭൂഖണ്ഡം മതാടിസ്ഥാനത്തിൽ വിഭജിച്ചാണ് പാക്കിസ്ഥാൻ ഉണ്ടാക്കിയതെന്ന് മറക്കരുത്. അതിനാൽ മതപരമായ ജനസംഖ്യയുടെ ഏറ്റക്കുറച്ചിലുകൾ ചർച്ചാവിഷയമാകുന്നതിൽ അത്ഭുതമില്ല.

രസകരമായ കാര്യം പാക്കിസ്ഥാനു വേണ്ടി വാദിച്ചവരും അതിനു ദേശങ്ങളുടെ സ്വയം നിർണ്ണമാവകാശവാദമെന്ന ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പിന്തുണ നൽകിയവരുമാണ് ഇപ്പോൾ മതപരമായ ജനസംഖ്യാ വ്യതിയാനം ചർച്ച ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതെന്നതാണ്.

കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ മുസ്ലിം ജനസംഖ്യ ആനുപാതികമായി വർദ്ധിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുണ്ട്.എന്നാൽ മുസ്ലിമുകൾ കൂടുതലുള്ള മലപ്പറ്റം ജില്ലയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂട്ടേണ്ടി വന്നിട്ടുള്ളത്.ഈ വസ്തുത ആരും നിഷേധിച്ചിട്ടില്ല.

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്ന് മുസ്ലിമുകൾ വൻതോതിൽ കുടിയേറി കേരളത്തിൽ പൗരത്വം നേടിയിട്ടുണ്ടെന്ന് മിലിട്ടറി ഇൻ്റലിജൻ് സ് റിപ്പോർട്ട് ചെയ്തിരിക്കയാണ്. ഈ റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചതിൽ രാഷ്ടീയ ലക്ഷ്യമുണ്ടാകാം.അത് ഒരു ചർച്ചാവിഷയമാക്കാവുന്ന രാഷ്ട്രീയ
കാര്യം തന്നെയാണ്.പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ ‘ഇന്ത്യാ സഖ്യ’ക്കാരായ പ്രതിപക്ഷം പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയമാക്കിയിരിക്കെ.

ബംഗ്ളാദേശിൽ നിന്ന് വൻതോതിൽ കുടിയേറ്റം നടന്നിരുന്ന അവസരത്തിൽ നാട്ടിൽ കുറ്റവാളികളുടെ എണ്ണം കൂടുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. അവർ തന്നെ പെട്ടെന്ന് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ശത്രുക്കൾ ആയി മാറുന്നത് ഞാൻ കണ്ടു. എന്തായാലും ജനസംഖ്യാനിയന്ത്രണം ഒഴിവാക്കാനാവാത്ത ദേശീയ നയമാണ്.

അതിൽ മതപരമായ ആചാരവിശ്വാസങ്ങൾക്ക് സ്ഥാനം നൽകരുത്.മാതൃഭൂമിയിൽ l980 കളിൽ ഞാൻ ‘എഴുതാപ്പുറം’ എന്ന പംക്തിയെഴുതിത്തുടങ്ങിയത് തന്നെ, ‘വരുന്നൂ പ്രസവമത്സരം’ എന്ന തലക്കെട്ടിൽ , എഴുതിയ ലേഖനത്തോടെയാണ്. മുസ്ലിമുകളുടെ ജനസംഖ്യാവർദ്ധനയെ ചെറുക്കാനായി തമിഴ്നാട്ടിലെ ഹിന്ദു മുന്നണി ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണമെന്ന് ആഹ്വാനം ചെയ്തതിനെ അപലപിക്കുന്നതായിരുന്നൂ ആ ലേഖനം.

മുസ്ലിമുകളുടെ ജനസംഖ്യ ആനുപാതികമായി വർദ്ധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല.   ഒരു വശത്ത് ഇന്ത്യയിൽ മുസ്ലിമുകൾ പീഡിപ്പിക്കപ്പെടുന്നൂ എന്ന്  പ്രചരിപ്പിക്കുകയും, മറുവശത്ത് മുസ്ലിമുകളെ കുടിയേറാൻ അനുവദിക്കുന്നില്ലെന്ന് പ്രലപിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അതിനെ എതിർക്കുന്നവർ വർഗ്ഗീയവാദികളെയാണ് സഹായിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ മാർഗ്ഗങ്ങളെ മതവിശ്വാസപ്രമാണങ്ങളുടെ പേരിലായാലും എതിർക്കുന്നത് ചോദ്യം ചെയ്യേണ്ടതാണ്. സ്ത്രീകൾക്കു സ്വന്ത ശരീരത്തിൽ സ്വയം നിർണ്ണയാവകാശമുണ്ടോയെന്ന പൗരാവകാശ പ്രശ്നം കുടുംബാസൂത്രണ പ്രശ്നത്തിൽ നിർണ്ണായകമാണ്.

ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ഗർഭച്ഛിദ്രം അതിനാൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നം കൂടിയാണ്. അടുത്ത കാലത്ത് മുസ്ലിം കുട്ടികളുടെ വിവാഹപ്രായം കുറക്കുന്നതിനെതിരായി മുസ്ലിം വിദ്യാർത്ഥിനികൾ വിദ്യാലയങ്ങളിൽ നടത്തിയ പ്രകടനം നല്ല ലക്ഷണമാണ്.ഏത് മതക്കാരായാലും പ്രസവ മത്സരം പ്രോത്സാഹിപ്പിക്കാൻ മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ സാദ്ധ്യമല്ലെന്ന് വ്യക്തമാക്കിയേ പറ്റൂ.

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

1 comments on “മുസ്ലിം ജനസംഖ്യയും ജനപ്പെരുപ്പവും
Leave a Reply