Main Story
September 18, 2023

പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അടയാളം

ദില്ലി : പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ വിജയവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതുമാണ് പ്രസംഗത്തില്‍ പ്രധാനമായും മോദി ചൂണ്ടിക്കാട്ടിയത്. പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ അടയാളമാണെന്ന് മോദി പറഞ്ഞു. പുതിയ മന്ദിരത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പഴയ മന്ദിരവുമായി ബന്ധപ്പെട്ട പ്രചോദനദായകമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കേണ്ട സമയമാണിത്. പുതിയ മന്ദിരത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സെപ്തംബര്‍ 19ന്  ആരംഭിക്കും. ഈ ചരിത്ര മന്ദിരത്തോട് നാമെല്ലാവരും വിട പറയുകയാണ്. […]

Main Story
September 18, 2023

തൃശൂരില്‍ സഹകരണ ബാങ്കുകളില്‍ അടക്കം എട്ടിടത്ത് ഇ.ഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യത്തിലാണ് പരിശോധന.കരുവന്നൂരിലെ തട്ടിപ്പ് പണം മറ്റ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചുവെന്ന് […]

Main Story
September 18, 2023

‘ഇന്ത്യ’ ; ഏകോപന സമിതിയിൽ പ്രതിനിധി വേണ്ടെന്ന് സി.പി.എം

ദില്ലി : പ്രതിപക്ഷ മുന്നണി ‘ഇന്ത്യ”യുടെ ഏകോപന സമിതിയിൽ തത്‌കാലം പ്രതിനിധി വേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം. എന്നാൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്‌മ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള നടപടികളിൽ സഹകരിക്കാൻ പി.ബി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗം 27മുതൽ 29 വരെ ചേരും. ‘ഇന്ത്യ”യിൽ സീറ്റ് പങ്കിടൽ അടക്കം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് കക്ഷി നേതാക്കളാണ്. അത്തരം തീരുമാനങ്ങൾക്ക് തടസമായ കാര്യത്തിൽ സംഘടനാ സംവിധാനങ്ങൾ പാടില്ല. അതിനാൽ ഏകോപന സമിതിയിൽ പ്രതിനിധിയുടെ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. […]

Main Story
September 17, 2023

കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി

കോഴിക്കോട് :  നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി,​. സംസ്ഥാനത്ത് നിലവിൽ പുതിയ പോസിറ്റീവ് കേസുകളില്ല. അതേ സമയം അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു.നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഒമ്പതു വയസുകാരൻ വെന്റിലേറ്ററിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അവസാനം […]

Main Story
September 16, 2023

മാംസാഹാരം ഒഴിവാക്കി; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി : ലക്ഷദ്വീപ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ബീഫ്, ചിക്കന്‍ ഉള്‍പ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയ  ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ […]

Main Story
September 16, 2023

സിപിഎം ഭരണസമിതിയുടെ തിരിമറി; വെള്ളൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ്

വൈക്കം:  വെള്ളൂർ സർവീസ് സഹകരണബാങ്കിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന്് സഹകരണവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, അന്നത്തെ 21 ഭരണസമിതി അംഗങ്ങളും ആറ് ജീവനക്കാരും ചേർന്ന് 38.33 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവിറക്കിയത്.കാലങ്ങളായി സി.പി.എം. ആണ് ബാങ്ക് ഭരിക്കുന്നത്. പാർട്ടി അംഗങ്ങളുംകൂടി ചേർന്നാണ് ബാങ്കിന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിക്ഷേപകർ ആരോപിക്കുന്നു.1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. […]

Main Story, Special Story
September 15, 2023

കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘‘എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ […]

Featured, Main Story
September 15, 2023

മലയാള സിനിമയിലെ ഏക പീഡകൻ എന്ന് വിശേഷിപ്പിക്കേണ്ട

കൊച്ചി : മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്.തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ . സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് വ്യക്തമാക്കി. “പെൺ പ്രതിമ നൽകി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു […]

Main Story
September 13, 2023

നിപ വൈറസ് , കോഴിക്കോട്ടെ ഏഴു വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോൺ

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍, […]

Main Story
September 12, 2023

കോ​ഴി​ക്കോ​ട് നി​പാ രോ​ഗ​ബാധയെന്ന് സം​ശ​യം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ മൂ​ല​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി […]