December 12, 2024 6:44 pm

സിപിഎം ഭരണസമിതിയുടെ തിരിമറി; വെള്ളൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ്

വൈക്കം:  വെള്ളൂർ സർവീസ് സഹകരണബാങ്കിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന്് സഹകരണവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, അന്നത്തെ 21 ഭരണസമിതി അംഗങ്ങളും ആറ് ജീവനക്കാരും ചേർന്ന് 38.33 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവിറക്കിയത്.കാലങ്ങളായി സി.പി.എം. ആണ് ബാങ്ക് ഭരിക്കുന്നത്.

പാർട്ടി അംഗങ്ങളുംകൂടി ചേർന്നാണ് ബാങ്കിന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിക്ഷേപകർ ആരോപിക്കുന്നു.1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി.

വായ്പ നൽകുന്നതിനുള്ള സഹകരണസംഘം രജിസ്ട്രാറുടെ മാനദണ്ഡങ്ങൾ, നിർദേശങ്ങൾ തുടങ്ങിയവ പാലിച്ചില്ല. ഈട് നൽകിയ വസ്തുക്കൾ പരിശോധിക്കാതെയും ഈട് വാങ്ങാതെയും വായ്പനൽകി. സംഘം പ്രസിഡന്റ്, ഭരണസമിതിയംഗങ്ങൾ, അവരുടെ ബന്ധുക്കൾ, സെക്രട്ടറി, മറ്റു ജീവനക്കാർ, അവരുമായി ബന്ധമുള്ളവർ എന്നിവർക്കെല്ലാം ക്രമരഹിതമായി വായ്പകൾ നൽകി.

 നിക്ഷേപകർക്ക് വൻതുക നൽകാനുണ്ട്. കേരള ബാങ്കിൽ 20 കോടിയുടെ വായ്പയുണ്ട്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപരുടെ തുകയും കേരള ബാങ്കിലെ വായ്പയും നൽകാൻ കഴിയില്ല. സംഘത്തിന്റെ ആസ്തിക്ക് മ്യൂല്യശോഷണം സംഭവിച്ചു. അതത് സമയം സംഘത്തിന്റെ ഭരണസമിതിയിൽ ഇരുന്ന അംഗങ്ങളുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടുന്ന ബന്ധപ്പെട്ട ജീവനക്കാരുടയും ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപവും മേൽനോട്ടക്കുറവുമാണ് ഇതിന് കാരണം.

ഭരണസമിതി, പ്രസിഡന്റ്, സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ അനധികൃത പണമിടപാട്, ബൈലോ പാലിക്കാതെയുള്ള വായ്പാവിതരണം, പണാപഹരണം തുടങ്ങിയവ നടത്തി.ക്രമക്കേടുകളിൽ സെക്രട്ടറിയുടെ പങ്കും വ്യക്തമാണ്. സംഘത്തിലെ പണമിടപാട് സെക്രട്ടറി അറിഞ്ഞേ നടക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News