അവിഹിതവും വേശ്യയും ജാരസന്തതിയും കോടതിക്ക് പുറത്ത്

ന്യൂഡൽഹി: ലിംഗവിവേചനമുള്ള വാക്കുകള്‍ക്ക് പുറമെ നാല്‍പ്പതിലധികം ഭാഷാപ്രയോഗങ്ങള്‍ക്ക് കോടതികളില്‍ വിലക്ക് ഏർപ്പെടുത്തി സുപ്രിംകോടതി. ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകവും പുറത്തിറക്കി. ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് കൈപ്പുസ്തകം പുറത്തിറക്കിയകാര്യം ആറിയിച്ചത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും വാർപ്പ് മാതൃകയിലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ 30 പേജുള്ള കൈപ്പുസ്തകം. അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു. അഭിസാരിക […]

മിത്ത് വിവാദം : ഗണപതി ഹോമം നടത്താൻ ഉത്തരവ്

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളുടെ പ്രധാന മൂർത്തികളിൽ ഒന്നായ ഗണപതി മിത്താണ് എന്ന നിയമസഭ സ്പീക്കർ എ എം ഷംസീറിൻ്റെ പരാമർശം വിവാദമായതിനു പിന്നാലെ മുറിവ് ഉണക്കാൻ സി പി എം ശ്രമം. സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടി ഷംസീറിനെ പിന്തുണച്ചതോടെ എൻ എൻ എസ് രംഗത്ത് വന്നത് പാർടിയെ ഒററപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കൂടി വന്നതോടെ പിടിച്ചു നിൽക്കാൻ പിടിവള്ളി തേടുകയാണ് സി പി എം. ഇതിൻ്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഗണപതി ഹോമം […]

മണിപ്പൂരിനൊപ്പം: പ്രധാനമന്ത്രി

ന്യൂഡൽഹി: വംശീയ കലാപം മൂലം കത്തിയെരിഞ്ഞ മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് ചെങ്കോട്ടയിൽ സാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും.– മോദി പറഞ്ഞു. നേരത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന […]

ചന്ദ്രയാൻ വീണ്ടും ചന്ദ്രനടുത്തേയ്ക്ക്

  ബംഗളൂരു: ചന്ദ്രനെ അടുത്തറിയാനുള്ള ദൗത്യമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ചന്ദ്രയാന്‍ പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ (ഇസ്‌റോ) അറിയിച്ചു. . ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. 23ന് വൈകീട്ടാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന […]

മുൻ മന്ത്രി ബാലാജിയുടെ സഹോദരൻ അറസ്ററിൽ

കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) എടുത്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നി‍ര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാർ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിൽ ഒളിവിൽ […]

കള്ളപ്പണ ഇടപാട്: ഇ.ഡി യും രംഗത്ത് സുധാകരന് നോട്ടീസ്

കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പുകാരൻ മോസൻ മാവുങ്കൽ നടത്തിയ കള്ളപ്പണ ഇടപാടില്‍ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് അദ്ദേഹം ഹാജരാകണം, ഐജി ലക്ഷ്മണും മുൻ ഡി ഐ ജി സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മൺ നാളെ എത്തണം,സുരേന്ദ്രൻ 16നും. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ […]

Main Story
August 13, 2023

ഡ്രോണ്‍ എഐ ക്യാമറകള്‍ രംഗത്തിറക്കാന്‍ മോട്ടര്‍വാഹനവകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ശുപാര്‍ശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കേരളമൊട്ടാകെ ക്യാമറകള്‍ സ്ഥാപിച്ചതിലെ ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാര്‍ശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ മനസിലാക്കി വാഹന യാത്രക്കാര്‍ ആ ഭാഗത്തെത്തിയാല്‍ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് […]

ഏററുമുട്ടൽ കൊല: റിപ്പോർട്ട് തേടി സുപ്രിംകോടതി

  ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലെ നിയമ പരിപാലന  സംവിധാനത്തിലും സുപ്രിംകോടതിക്ക് ആശങ്ക. യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഏറ്റുമുട്ടൽ […]

മണിപ്പൂർ കലാപം: റിപ്പോർട്ട് രണ്ടുമാസത്തിനകം

ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും മണിപ്പൂർ കലാപം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടൽ. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ […]

ജനങ്ങൾക്ക് വിശ്വാസം: വീണ്ടും വിജയം നേടുമെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും എൻ ഡി എ മികച്ച വിജയം നേടും – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്  മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും […]