കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘‘എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ വിട്ടവരോടു പറയുക, വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാൽ പലർക്കും നാശം ഉണ്ടാകും’’– മന്ത്രി പറഞ്ഞു.

സോളർ കേസ് സജീവമായി നിർത്താൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനും ഇടപെട്ടുവെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News