Editors Pick, Main Story
October 07, 2023

പാലസ്തീന് മറുപടി, തീമഴയായി ഇസ്രയേല്‍: 200ലേറെ പേര്‍ കൊല്ലപ്പെട്ടു

ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തില്‍ 40 ലേറെ പേര്‍ […]

Main Story
October 07, 2023

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ

ഗാസ: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് ശക്തമായ കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുന്നൂറിലധികം പാലസ്തീൻകാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1600ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇന്നു രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 40 ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. 545 പേർക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും ഗാസയിലെ സൈനിക താവളത്തിലേക്കും ആയുധധാരികൾ ഇരച്ചുകയറുകയായിരുന്നു. 20 […]

Main Story
October 05, 2023

വൈദ്യുതി വാങ്ങാനുള്ള നാലു ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ കമ്പനികളിൽ നിന്ന്  വൈദ്യുതി വാങ്ങാനുള്ള നാലു ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. ക്രമക്കേട് കണ്ടെത്തി ഇവ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷന് നിർദ്ദേശം നൽകും. അടിയന്തര സാഹചര്യങ്ങളിൽ ഇതിനുള്ള അധികാരം നൽകുന്ന കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരമാണ് ഇടപെടൽ. കാലവർഷത്തിൽ ഡാമുകളിലേക്ക് ആവശ്യമായ ജലം ലഭിക്കാതെ വരുകയും വൈദ്യുതി കമ്മി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കെ.എസ്.ഇ.ബിയുടെ ആവശ്യം പരിഗണിച്ച് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി ഇതിനായി ശുപാർശ […]

Main Story
October 05, 2023

അരവിന്ദാക്ഷനെയും,ജിൽസിനെയും എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കണം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷനെയും ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ കോടതി ഉത്തരവിട്ടു. കാക്കനാട്ടെ ജില്ലാജയിലിലേക്ക് ഇവരെ മാറ്റിയതിന് ജയിൽ അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് എറണാകുളത്തെ പ്രത്യേക കോടതി വിലയിരുത്തി. ഇ.ഡി നൽകിയ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയുടെ ഉത്തരവ്. അരവിന്ദാക്ഷനെയും ജിൽസിനെയും എറണാകുളം സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഇ.ഡിയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ […]

Main Story
October 04, 2023

മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.​ പു​തു​ക്കി​യ​ ​തീ​യ​തി പിന്നീട് അറിയിക്കും. […]

Main Story
October 03, 2023

ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന്

ന്യൂഡൽഹി : എൻഐഎ തലയ്ക്ക് 3 ലക്ഷം വിലയിട്ട ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും ഇവർ യാത്ര നടത്തി. ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാൻ ശ്രമം നടത്തിയതെന്നാണ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നത്. ഷാനവാസ് ഉന്നത രാഷ്ട്രീയ […]

Main Story
October 03, 2023

കെടിഡിഎഫ്‌സി; ഇത്തരമിടങ്ങളിൽ ആലോചനയില്ലാതെ പണമിടരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ (കെടിഡിഎഫ്‌സി) ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്. പണം നിക്ഷേപിച്ചവര്‍ക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം നേരിട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ ആലോചനയില്ലാതെ പണം നിക്ഷേപിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടാണെന്ന് കെഡിഎഫ്സി മറുപടി നൽകി. അങ്ങിനെയെങ്കിൽ കേസില്‍ റിസര്‍വ് ബാങ്കിനെ […]

Main Story
October 02, 2023

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ സമനില തെറ്റും

തൊടുപുഴ: കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്ന് എം.എം. മണിയടക്കമുള്ള സി.പി.എം. നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. ‘ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ’, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.കെ. ശിവരാമന്‍ ചോദിച്ചു. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം. ‘ജില്ലയില്‍ […]

Main Story
October 02, 2023

സഹകരണമേഖല; വിശ്വാസം വീണ്ടെടുക്കാൻ വീടു കയറും

തിരുവനന്തപുരം:സഹകരണമേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സിപിഎം ഗൃഹസന്ദർശനം നടത്തും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ പ്രസിഡന്റായ സംസ്ഥാന പ്രൈമറി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നു മുതൽ ഗൃഹസന്ദർശനം. പല ബാങ്കുകളിൽനിന്നും നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. ഇത്രയും തുകയ്ക്കു തുല്യമായ നിക്ഷേപം അതേ ബാങ്കുകളിലേക്കു ജീവനക്കാർ സമാഹരിച്ചു നൽകണം. പാർട്ടിയും സഹായിക്കും. ഈ മാസം 15നുള്ളിൽ എല്ലാ ജില്ലകളിലും ജീവനക്കാരുടെയും സഹകാരികളുടെയും സംയുക്ത കൺവൻഷനും ചേരും. നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോഴും കാത്തിരുന്ന സിപിഎമ്മും സർക്കാരും പാർട്ടി നേതാക്കളുടെ അറസ്റ്റിലേക്ക് എത്തിയപ്പോഴാണ് […]

Main Story
October 01, 2023

അരിക്കൊമ്പൻ കേരളത്തിലെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്ന് മന്ത്രി

കണ്ണൂർ: ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ കേരളത്തിലെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞദിവസം ആറളം വളയംചാലിൽ നടന്ന ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. വനംവകുപ്പ് നടപ്പിലാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ‘അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നു. ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളത് ദേവസ്വം മന്ത്രിക്കാണ്. എത്ര കാശ് വേണമെങ്കിലും തരാമെന്ന് ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന […]