പെരുമഴ; ഇടുക്കിയിൽ രാത്രിയാത്രക്ക് നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ജില്ല കലക്ടർ നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഈ നടപടി.

മഴ മുന്നറിയിപ്പുകള്‍ പിൻവലിക്കുന്നത് വരെയാണ് രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാർ, റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസില്‍ദാർമാർ എന്നിവർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തണം. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തി.