Main Story, Special Story
September 27, 2023

തിരിച്ചടയ്‌കേണ്ടത് 125.83 കോടി; തിരിച്ചുകിട്ടിയത് 4,449 രൂപ

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പിൽ പോലീസ് കേസെടുത്തിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും, ഇതേവരെ തിരിച്ചുകിട്ടിയത് 4,449 രൂപ മാത്രം.  വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ തിരിച്ചടയ്‌ക്കേണ്ട 125.83 കോടിയില്‍ ഒരാള്‍ മാത്രം തിരിച്ചടച്ച തുകയാണിത്. ബാങ്കിന്റെ വളം ഡിപ്പോയില്‍ േജാലി ചെയ്തിരുന്ന കെ.എം. മോഹനനാണ് 4,449 രൂപ തിരിച്ചടച്ച് ബാധ്യത തീര്‍ത്തത്. ബാങ്കിന്റെ 20 ഭരണസമിതിയംഗങ്ങളേയും അഞ്ചു ജീവനക്കാരേയുമാണ് സഹകരണ വകുപ്പ് പ്രതി ചേര്‍ത്തത്. ഇവരുടെ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാവരും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.2021 ജൂലായ് […]

കൂടുതല്‍ സഹകരണ ബാങ്കുകള്‍ ഇ.ഡി റഡാറില്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്നതിന് സമാനമായ തട്ടിപ്പുകള്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും നടന്നതായി സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇത്തരമൊരു വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗംകൂടിയാണ് കണ്ണന്‍. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്ത്, കരുവന്നൂര്‍ ബാങ്കിലെ […]

സോളാർ പീഡനക്കേസ്: ഗണേഷ് കുമാറിന് കോടതി നോട്ടീസ്

കൊല്ലം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ പീഡനക്കേസിലെ ഗൂഢാലോചന കേസിൽ ഇടതുമുന്നണി നേതാവും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് […]

Main Story, Special Story
September 24, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ പ്രസ്ഥാനത്തിനേറ്റ കറുത്ത പാട്

കണ്ണൂർ: “സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ  എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. […]

Main Story
September 23, 2023

ജെ.ഡി.എസ് കേരളം ഇടതിനൊപ്പം തുടരും

തിരുവനന്തപുരം: ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ്  ദേശീയ ജനാധിപത്യ സഖ്യത്തിൽ ഘടകകക്ഷിയായതോടെ വെട്ടിലായി ജെ.ഡി.എസ് കേരള നേതൃത്വം. ഇവിടെ ഇടതുമുന്നണിയിലെ കാലങ്ങളായുള്ള ഘടകകക്ഷിയാണ് ജെ.ഡി.എസ്. അതേസമയം,​ തങ്ങൾ ബി.ജെ.പി മുന്നണിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഭാവിനടപടികൾ തീരുമാനിക്കാൻ സംസ്ഥാന സമിതി യോഗം ഒക്ടോബർ 7ന് വിളിച്ചുചേർത്തു. എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് കേരളകൗമുദിയോട് പറഞ്ഞു. 2006ലും ജെ.ഡി.എസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കി കർണാടകയിൽ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ബി.ജെ.പിയുമായി […]

Main Story
September 23, 2023

സഹകരണസംഘങ്ങളിൽ ഭൂരിഭാഗവും അഴിമതിരഹിതം ; ഗോവിന്ദൻ

തിരുവനന്തപുരം: ആയിരക്കണക്കിന് സഹകരണസംഘങ്ങളിൽ ഭൂരിഭാഗവും അഴിമതിരഹിതമായാണ് പ്രവർത്തിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സഹകരണമേഖല കൈപ്പിടിയിലൊതുക്കാനായി കേന്ദ്രമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് ആസൂത്രണം ചെയ്യുന്ന പരിപാടികളുടെ തുടർച്ചയാണിപ്പോഴത്തേതെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ  എം.വി. ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുകയെന്നത് പ്രധാനം. എന്നാൽ, അതിന്റെ പേരിൽ എ.സി. മൊയ്തീനെയും പി.കെ. ബിജുവിനെയുമൊക്കെ പ്രതികളാക്കാനായി ആളുകളെ മർദ്ദിച്ച് മൊഴിയെടുക്കുമെന്നാണെങ്കിൽ അനുവദിക്കില്ല. സി.പി.എമ്മിനൊന്നും മറച്ചുവയ്ക്കാനില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പാർട്ടിയും ബന്ധപ്പെട്ട വകുപ്പും ശ്രമിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ […]

Main Story
September 22, 2023

വനിതാ സംവരണം; ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം

ദില്ലി : ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 128–ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും ഒൻപത് എംപിമാർ […]

Main Story
September 21, 2023

ഖാലിസ്ഥാൻ ഭീകരവാദി സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടു

ഒറ്റാവ:  ഇന്ത്യ- കാനഡ സംഘർഷം രൂക്ഷമാകുന്നതിനിടെ മറ്റൊരു ഖാലിസ്ഥാൻ ഭീകരൻ കൂടി കൊല്ലപ്പെട്ടതായി വിവരം. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന സുഖ്‌ദൂൽ സിംഗ് (സുഖ ദുനെകെ) ആണ് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരനാണ് സുഖ‌ദൂൽ. പ‌ഞ്ചാബ് മോഗ സ്വദേശിയായ സുഖ്‌ദൂൽ വ്യാജ പാസ്‌പോർ‌ട്ട് ഉപയോഗിച്ച് 2017ലാണ് കാനഡയിലേയ്ക്ക് കടന്നത്. ഭീകരൻ അർഷ്‌ദീപ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു ഇയാൾ. ഖാലിസ്ഥാനും കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാനേതാക്കളുടെ പട്ടിക ഇന്നലെ എൻ ഐ […]

Main Story
September 19, 2023

നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും […]

Main Story
September 19, 2023

വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു

ദില്ലി : ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കുമെന്ന്സൂചന. ഇതോടെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്ന് സ്ത്രീകളായി മാറും. നിലവിലെ പട്ടിക വിഭാഗം സംവരണത്തിലും വനിതകൾക്ക് ഇത്രയും ശതമാനം സീറ്റ് മാറ്റവയ്ക്കണം. നിലവിൽ ലോക്സഭയിൽ വനിതാ എം.പിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ​​ശതമാനത്തിനും […]