Main Story
September 12, 2023

കോ​ഴി​ക്കോ​ട് നി​പാ രോ​ഗ​ബാധയെന്ന് സം​ശ​യം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ മൂ​ല​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി […]

Main Story
September 11, 2023

സോളാര്‍ ലൈംഗീക പീഡന പരാതി സഭയില്‍

തിരുവനന്തപുരം: സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് ഔദ്യോഗികമല്ലാത്തതിനാല്‍ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല.സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സര്‍ക്കാരിന്റെ പക്കല്‍ […]

Main Story
September 11, 2023

സോളാർ ; സി.ബി.ഐയുടെ കണ്ടെത്തൽ ചർച്ചയാകും

തിരുവനന്തപുരം: സോളാർക്കേസിൽ പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുള്ള സി.ബി.ഐയുടെ കണ്ടെത്തൽ വരും ദിനങ്ങളിലെ ചർച്ചയാകും . ഉമ്മൻചാണ്ടിയെ കുടുക്കാൻ പരാതിക്കാരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്ന കെ.ബി.ഗണേശ് കുമാർ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവരാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് 77 പേജുള്ള […]

Main Story
September 10, 2023

ജി-20; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ഡൽഹി: പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഇന്ത്യ കൈപിടിക്കുന്നു. ഇന്ത്യയിൽ നിന്ന് തുടങ്ങി യൂറോപ്പ് വരെ നീളുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ജി-20 ഉച്ചകോടിയോടനുബന്ധിച്ച് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യൂറോപ്പിലെ നേതാക്കളും ചേർന്നാണ് ഈ വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രഖ്യാപിച്ചത്. ചൈനീസ് അധിനിവേശം ചെറുക്കുക എന്നതാണ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യങ്ങളിലൊന്ന്. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് […]

Main Story
September 09, 2023

മോദി ബൈഡന്‍ കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബന്ധം ദൃഢമാക്കുന്ന ചര്‍ച്ചയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ദില്ലിയില്‍ ജി 20 ഉച്ചകോടിക്ക് എത്തിയതാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജി 20 ഉച്ചകോടി നാളെ ദില്ലിയില്‍ ആരംഭിക്കും. ഏതാണ്ട് എല്ലാ നേതാക്കളും ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും […]

Main Story
September 09, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്;സതീഷ്‌കുമാർ ബിനാമിയെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പി. സതീഷ്‌കുമാർ ഒരു സിറ്റിംഗ് എം.എൽ.എയുടെയും മുൻ എം.പിയുടെയും ഉന്നതറാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വ്യക്തമാക്കി. സതീഷ്‌കുമാറിൽ നിന്ന് പിടിച്ചെടുത്ത മൊബൈലുകളിൽ റെക്കാഡ് ചെയ്‌തിട്ടുള്ള സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ ബന്ധം വ്യക്തമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇതിലെ ഒരു സംഭാഷണം താനും ഒരു രാജേഷുമായാണെന്ന് സതീഷ് സമ്മതിച്ചെന്നും ഇ.ഡി പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉന്നതനേതാക്കളുടെ പേരുകൾ […]

Main Story
September 08, 2023

പുതുപ്പള്ളി ചാണ്ടി ഉമ്മനൊപ്പം; ഭൂരിപക്ഷം 37,719

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം 37,719 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 […]

ഒററ തിരഞ്ഞെടുപ്പിന് തയാർ; കമ്മീഷൻ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെര‍ഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ […]

Main Story, കേരളം
September 07, 2023

ആരൊക്കെ ഭീഷണിപ്പെടുത്തിയാലും പോരാട്ടം

ഇടുക്കി: ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്ന് എം എം മണി എം എൽ എ. ആളുകളുടെ പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും എം എം മണി ആവശ്യപ്പെട്ടു. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും എം എൽ എ വിമർശിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങൾ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് […]

Main Story
August 31, 2023

എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ 10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദ്ദേശം നല്‍കി. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. തട്ടിപ്പ് കേസില്‍ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് […]