Main Story
October 13, 2023

ദിവ്യ എസ് അയ്യർക്ക് അന്താരാഷ്ട്ര തുറമുഖ ചുമതല

തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതല പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യർക്ക്.  എം ഡിയായ അദീല അബ്ദുല്ലയെ മാറ്റി. സോളിഡ് വേസ്​റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലയും ദിവ്യ  വഹിക്കും. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിതാ വി കുമാറിനെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. പകരം ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ആലപ്പുഴ കളക്ടറായി സ്ഥാനമേൽക്കും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ ഷിബു ആയിരിക്കും ദിവ്യ […]

Main Story
October 13, 2023

ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന്  നിയമോപദേശം

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന് പൊലീസിന്  നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ തെളിവുകൾ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസിൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കന്‍റോൺമെന്‍റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പിളി മനുവാണ് നിയമോപദേശം നൽകിയത്. ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താൽക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് […]

Main Story
October 13, 2023

വിഴിഞ്ഞം തുറമുഖം 2024 ഡിസംബറോടെ പൂർണമായി പ്രവർത്തിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2024 ഡിസംബറോടെ പൂർണമായി പ്രവർത്തന സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. ഇതിനുശേഷമാകും കമ്മിഷൻ ചെയ്യുക. ഇതോടെ ചരക്കുകപ്പലുകൾ എത്തിത്തുടങ്ങും.  650പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തേക്കുള്ള റെയിൽപ്പാതയ്ക്കുവേണ്ടിയുള്ള വിശദ പദ്ധതിരേഖ പൂർത്തിയായി. സർക്കാരിന്റെ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിച്ചു. തുറമുഖത്തേക്കുള്ള 1.75 കിലോമീറ്റർ റോഡിന്റെ നിർമ്മാണം അടുത്തവർഷം പൂർത്തിയാകും. 500 […]

Main Story
October 13, 2023

ഇ​സ്രാ​യേ​ൽ; ആ​ദ്യ വി​മാ​നം വ്യാഴാഴ്ച രാ​ത്രി പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ വി​മാ​നം ടെ​ൽ അ​വീ​വി​ലെ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ്യാഴാഴ്ച രാ​ത്രി പു​റ​പ്പെ​ടും. തി​രി​കെ​യെ​ത്താ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ ഇ​സ്രാ​യേ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ടെ​ൽ അ​വീ​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചാ​ർ​ട്ടേ​ഡ് വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ-മെ​യി​ൽ സന്ദേശം ല​ഭി​ച്ചു. ഈ ​വി​മാ​നം ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടും. ഇ​ന്ത്യ​ൻ സ​മ​യം […]

Main Story
October 13, 2023

ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം

ഗാസ: തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽ-സഹർ വ്യക്തമാക്കിയത്. ‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. അനീതിയോ, അക്രമമോ, അടിച്ചമർത്തലോ, കൊലപാതകമാേ ഇല്ലാത്ത ഒരു സംവിധാനമാകും അത്. പാലസ്തീൻകാർക്കും, അറബ് വംശജർക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കുക തന്നെ ചെയ്യും’ വീഡിയോ സന്ദേശത്തിൽ അൽ […]

നാശം വിതച്ച് യുദ്ധം: മരണ സംഖ്യ 3500 കടക്കുന്നു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണം 3500 കവിഞ്ഞുവെന്ന് അനൗദ്യോഗിക കണക്ക്. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര്‍ കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിക്കൊന്നെന്നും സൈന്യം ആരോപിക്കുന്നു. ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്. അതിനിടെ, ഇസ്രയേലിന് കൂടുതല്‍ സൈനിക […]

Main Story
October 11, 2023

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

കണ്ണൂർ: ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയതോടെ കണ്ണൂർ ഉളിക്കലിൽ നാട്ടുകാർ ആശങ്കയിൽ. ഉളിക്കൽ ടൗണിലെ കടകൾ അടച്ചിട്ടു. വയത്തൂർ വില്ലേജിലെ അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി നല്കി. മലയോര ഹൈവേയോട് ചേർന്ന ഉളിക്കൽ നഗരത്തിന്‍റെ ഒത്തനടുക്കായാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വനാതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഉളിക്കൽ. ചൊവ്വാഴ്ച അർധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. വനംവകുപ്പും പോലീസും ആർആർസി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാൽ നിലവിലെ സാഹചര്യത്തിൽ ആനയെ […]

Main Story
October 11, 2023

പത്താൻകോട്ട് ഭീകരാക്രമണം; ജെയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വച്ച് അജ്ഞാതർ ഷാഹിദ് ലത്തീഫിനെ വെടിവച്ച് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികൾ ബെെക്കിൽ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ ഷാഹിദ് ലത്തീഫ് 2010 മുതൽ ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയിൽ ഉള്ള ആളാണ്. […]

Main Story
October 11, 2023

ഗാസയെ വളഞ് ഇസ്രയേൽ; കരയുദ്ധം ഉടനെ ?

ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേൽ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി. 600 പോർ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.ഇരുപക്ഷത്തുമായി മൂവായിരം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഗാസ അതിർത്തിയിൽ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മ‌ൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് ഭീകരർ വധിച്ചവരുടെ എണ്ണം ആയിരമായെന്നാണ് വിവരം. ഇന്നലെ വെളുപ്പിന് നടന്ന ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ സാമ്പത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് […]

അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍  പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് – വോട്ടെടുപ്പ് -നവംബർ 7, നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 2. മിസോറാം വോട്ടെടുപ്പ് -നവംബർ 7 വോട്ടെണ്ണൽ -ഡിസംബർ 3 3. മധ്യപ്രദേശ് വോട്ടെടുപ്പ് -നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 4. തെലങ്കാന വോട്ടെടുപ്പ് -നവംബർ 30 വോട്ടെണ്ണൽ -ഡിസംബർ 3 5. രാജസ്ഥാൻ വേട്ടെടുപ്പ് -നവംബർ 23 വോട്ടെണ്ണൽ- ഡിസംബർ 3 അഞ്ച് സംസ്ഥാനങ്ങളിലുമായി […]